തെങ്ങ് കർഷകനും വിലവർധനയും

തെങ്ങ് കർഷകനും വിലവർധനയും
ഇന്ത്യയിൽ ഇന്ന് വലിയൊരു ചർച്ചാവിഷയമാണ് തേങ്ങയുടെ വില വർദ്ധനവ് വെളിച്ചെണ്ണയുടെ വില വർധനവ് അതേപോലെതന്നെ തേങ്ങയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവ് എന്തുകൊണ്ടാണ് തേങ്ങക്ക് ഇത്രമാത്രം വിലവർധനവും ഉണ്ടായത് 30 രൂപ അല്ലെങ്കിൽ 40 രൂപ 50 രൂപക്ക് ചുവടെ ലഭിച്ചിരുന്ന തേങ്ങ എന്തുകൊണ്ടാണ് ഇത്രമാത്രം വിലവർധനവ് ഉണ്ടായത് ഒന്ന് കാലാവസ്ഥയുടെ വ്യതിയാനം മറ്റൊന്ന് ഉൽപ്പാദനക്കുറിപ്പ് കർഷകർ കൃഷിയിൽ നിന്ന് പിറകോട്ട് അടിച്ചത് അതിന് കാരണം വർഷങ്ങളായി തേങ്ങക്ക് വലിയ വില കർഷകർക്ക് ലഭിക്കുന്നില്ല തേങ്ങ പറിച്ചു കഴിഞ്ഞാൽ പണിക്കൂലി കയ്യിൽ നിന്ന് കൊടുക്കണ്ട അവസ്ഥയിലായിരുന്നു തേങ്ങയുടെ വില കുറച്ചു വർഷങ്ങളായി ഇപ്പോൾ തേങ്ങയുടെ ഉൽപ്പന്നം കുറയുകയും തേങ്ങക്ക് വില ഉണ്ടാവുകയും ചെയ്യുന്നു അതുകൊണ്ട് കർഷകർക്ക് വലിയ ലാഭം ഒന്നുമില്ല കാരണം ഉൽപ്പന്നം കുറഞ്ഞതുകൊണ്ട് കർഷകർക്ക് വലിയ വില ലഭിക്കുന്നില്ല ഉൽപ്പന്നം കൂടുതൽ ഉണ്ടാക്കുകയും ഈ വിലയുമുണ്ട് എങ്കിൽ കർഷകർക്ക് നല്ല ലാഭമാണ് ഉൽപ്പന്നം കുറഞ്ഞതു കൊണ്ടാണ് ഇത്രമാത്രം വില ലഭിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ് കർഷകരെ തെങ്ങ് കൃഷിയിൽ ശ്രദ്ധിക്കാതിരിക്കുവാനുള്ള കാരണം വർഷങ്ങളായുള്ള വിലക്കുറവ് ഏതു കാർഷിക ഉത്പന്നങ്ങൾക്കും കർഷകർക്ക് എന്നും മാന്യമായ ഒരു വില ലഭിക്കണം വളം ജലലഭ്യത പണിക്കാരുടെ കൂലി അതുമായി ബന്ധപ്പെട്ട് കർഷകർക്ക് വലിയ ചിലവുള്ള ഒരു വിഷയമാണ് ഒരു വർഷത്തെ കാർഷിക മേഖലയിലെ പരിപാലന ചിലവ് ഒരു വർഷം നമ്മൾ വളം നൽകി കഴിഞ്ഞാൽ മൂന്നുവർഷം കഴിഞ്ഞാൽ മാത്രമാണ് അതിൻറെ പ്രതിഫലം തെങ്ങ് കർഷകർക്ക് ലഭിക്കുകയുള്ളൂ അങ്ങനെയുള്ളപ്പോൾ കർഷകർക്ക് എന്നും ഒരു മാന്യമായ വിലകൾ ലഭിക്കണം ഒരു പരിധിയിൽ അപ്പുറം വില വർദ്ധിച്ചു കഴിഞ്ഞാൽ സാധാരണക്കാരായ ജനങ്ങൾക്കും അത് ബുദ്ധിമുട്ടാണ് രണ്ടുപേർക്കും ബുദ്ധിമുട്ടില്ലാത്ത രീതിയിൽ ഏതൊരു ഉൽപന്നങ്ങൾക്കും വില ഉണ്ടാകുന്നതാണ് നല്ലത് പ്രത്യേകിച്ച് ഭക്ഷ്യ ഉൽപ്പന്നങ്ങൾ ആകുമ്പോൾ കാരണം നമ്മുടെ ദൈനംദിന ജീവിതത്തിൽ അത് നമുക്ക് ആവശ്യമാണ് കർഷകർ പോലും നമുക്ക് നല്ല വില ലഭിക്കണമെന്ന് ആഗ്രഹിക്കുകയും കാർഷിക ഉത്പന്നങ്ങൾ വാങ്ങുന്നവർ അതായത് സാധാരണക്കാർ കുറഞ്ഞ വിലക്ക് ലഭിക്കണമെന്നും ആഗ്രഹിക്കും ഗവൺമെൻറ് കൂടുതൽ സഹായങ്ങൾ കർഷകർക്ക് ലഭ്യമാക്കുമ്പോൾ മാത്രമാണ് കർഷകർക്ക് അതുകൊണ്ട് ഉപകാരം ഉള്ളത് രാജ്യത്തെ ജനങ്ങൾക്ക് കാർഷിക ഉൽപ്പന്നങ്ങൾ മാന്യമായ വിലക്ക് ലഭിക്കുക അപ്പോൾ ഗവൺമെൻറ് ഈ വിഷയം കൂടുതൽ ശ്രദ്ധിക്കുക കാർഷിക ഉത്പന്നങ്ങൾക്ക് വലിയതോതിൽ വില വർദ്ധനവുകള്‍ ഉണ്ടാകുമ്പോൾ മാത്രമാണ് രാജ്യത്തെ ഗവൺമെൻറ് ആയാലും മാധ്യമങ്ങൾ ആയാലും ജനങ്ങളും ഇത് ചർച്ച ചെയ്യുന്നത് കാർഷികോല്പന്നങ്ങൾക്ക് വില കുറയുമ്പോൾ കർഷകർക്ക് എന്ത് ലഭിക്കുന്നു അവരുടെ കുടുംബം എങ്ങനെയാണ് മുന്നോട്ട് പോകുന്നത് എന്നതിനെക്കുറിച്ച് മാധ്യമങ്ങൾ ആയാലും ശരി രാജ്യത്തെ ഭരണകൂടവും വലിയതോതിൽ ചർച്ച ചെയ്യാറില്ല കാർഷികോല്പന്നങ്ങൾക്ക് വലിയതോതിൽ വിലവർധനം ഉണ്ടാകുമ്പോൾ ഭരണകൂടം ആയാലും മാധ്യമങ്ങൾ ആയാലും ജനങ്ങളും അത് വലിയ രീതിയിൽ ചർച്ച ചെയ്യുകയും ചില സന്ദർഭങ്ങൾ ഭരണകൂടത്തിനെതിരെ അത് ഇലക്ഷൻ സമയങ്ങളിൽ ഉപയോഗിക്കുന്നു എന്നുള്ളതും ഒരു യാഥാർത്ഥ്യമാണ് ഇതിനെക്കുറിച്ച് അടുത്ത ലേഖനത്തിൽ ഇതിനൊരു പരിഹാരം എന്താണെന്ന് നമുക്ക് ചർച്ച ചെയ്യാം ഇതിൽ കൊടുത്തിരിക്കുന്ന ഫോട്ടോ ഗൂഗിളിൽ നിന്ന് എടുത്തതാണ് എൻറെ തോട്ടത്തിൽ ഉള്ളതല്ല
Basheer

Basheer

മലയാള ബ്ലോഗർ, പത്രപ്രവർത്തകൻ. കേരളത്തിന്റെ സംസ്കാരം, രാഷ്ട്രീയം, കൃഷി എന്നീ മേഖലകളിൽ താൽപര്യം.

🔍 കൂടുതൽ ലേഖനങ്ങൾ