മദ്യവും സാമൂഹിക വിപത്തും

മദ്യവും സാമൂഹിക വിപത്തും
എല്ലാ അക്രമങ്ങളുടെയും മാതാവാണ് മദ്യം അത് കുടുംബത്തെ നശിപ്പിക്കുന്ന ആരോഗ്യത്തെ നശിപ്പിക്കുന്നു പബ്ലിക്കൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന മദ്യപാനികൾ വാഹനാപകടങ്ങൾക്ക് മദ്യപാനം മുഖ്യമായ കാരണമാണ് മാരകമായ മയക്കുമരുന്നുകൾ ഉപയോഗിച്ചു കഴിഞ്ഞാൽ അവൻ ഓഫ് ആകുകയാണ് ചെയ്യുക പക്ഷേ മദ്യം കഴിച്ചാൽ അക്രമ സ്വഭാവം കാണിക്കും കുടുംബത്തിൽ ഭർത്താവും മദ്യപാനി ആണെങ്കിൽ കുടുംബത്തിൻറെ സാമ്പത്തിക മേഖല തകരുന്നു ഊഷ്മളമായ ദാമ്പത്തിക ജീവിതത്തിന് മദ്യപാനം തടസ്സമാണ് കുടുംബത്തിലെ ഐക്യത്തിനും മദ്യപാനം ഗുണം ചെയ്യില്ല അക്രമകാരിയായ മദ്യപാനിയാണ് ഭർത്താവ് എങ്കിൽ ഉമ്മറം കടന്നുവരുമ്പോൾ മുട്ട വിറക്കുന്ന ഭാര്യ കട്ടിലിനടിയിൽ ഒളിക്കുന്ന മക്കൾ ഉൾവലിയുന്ന പൂച്ച ഇതൊക്കെ ആയിരിക്കും ഒരു കുടുംബത്തിലെ അന്തരീക്ഷം അര ലിറ്റർ പാലു വാങ്ങിയിട്ട് വരാൻ പറഞ്ഞാൽ അല്ലെങ്കിൽ കുട്ടികൾക്ക് ബിസ്ക്കറ്റ് സ്കൂളിലേക്ക് വേണ്ടെ സാധനങ്ങൾ ഭാര്യ വേണമെന്ന് പറഞ്ഞാൽ ഭർത്താവിനെ ഇത് കേൾക്കുമ്പോൾ ദേഷ്യം വരും എന്നാൽ മദ്യം വാങ്ങുവാൻ പണത്തിന് ഒരു പഞ്ഞവും ഉണ്ടാവുകയും ഇല്ല ചിലയിടങ്ങളിൽ മദ്യപിക്കാൻ പണം ലഭിക്കാതിരിക്കുമ്പോൾ ഭാര്യയുടെ കെട്ട് താലി പോലും പണയം വെക്കുന്നു വിൽക്കുന്നു ദൈനംദിന അധ്വാനത്തിന്റെ നിശ്ചിതവിഹിതം മദ്യപാനികൾ അവരുടെ മദ്യപാനത്തിനു വേണ്ടി ചിലവഴിക്കുമ്പോൾ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുള്ളവർ ആകുമ്പോൾ അവരുടെ വിദ്യാഭ്യാസ ആവശ്യത്തിന് ചിലവഴിക്കേണ്ട പണങ്ങളാണ് മദ്യശാലകളിൽ കൊടുക്കുന്നത് അല്ലെങ്കിൽ കുട്ടികളുടെ ഭാവിയിലേക്ക് കരുതിവക്കേണ്ട പണങ്ങളാണ് മദ്യശാലകളിൽ കൊടുക്കുന്നത് മദ്യപാനിയെ ഇഷ്ടപ്പെടാത്ത ഒരു പെൺകുട്ടി വിവാഹം കഴിഞ്ഞതിനുശേഷം ഭർത്താവും മദ്യപാനിയാണ് എന്ന് അറിഞ്ഞാൽ തന്നെ പിന്നീട് അവർ ഐക്യത്തോടെയും നല്ല രീതിയിലുള്ള ഒരു ദാമ്പത്തിക ജീവിതം ആയിരിക്കില്ല പല കുടുംബങ്ങളിലും മദ്യപാനം വലിയ വിപത്തുകൾ ഉണ്ടാക്കുന്ന ദാമ്പത്തിക ജീവിതങ്ങൾ പരാജയപ്പെടുന്നു കുട്ടികളിൽ എന്നും ഒരു അരക്ഷിതാവസ്ഥ ഉണ്ടാകുന്നു ഗവൺമെന്റിനെ നല്ലൊരു വരുമാന മാർഗ്ഗമാണ് മദ്യശാലകൾ 100 രൂപയുടെ ഉത്പന്നമാണ് 500 1000 രൂപക്കും വിൽക്കുക അപ്പോൾ നിങ്ങൾ ചോദിക്കും ഗവൺമെന്റിന് വരുമാന ചെലവുകളിൽ ദൈനംദിന കാര്യങ്ങൾ നടക്കേണ്ട അപ്പോൾ മദ്യം നിരോധിച്ചാൽ അതുകൊണ്ട് എന്താണ് ഗുണമെന്ന് ലോകത്തിൽ മദ്യം വിൽക്കാതെ പല രാജ്യങ്ങളും നിലനിൽക്കുന്നു നല്ല രീതിയിൽ മുന്നോട്ടുപോകുന്നു ഇപ്പോൾ ദുബായിൽ ഒക്കെ മദ്യപാനമാണ് അവരുടെ ബിസിനസ് ഇന്ത്യക്കും സാധ്യതകൾ ഉണ്ട് മധ്യത്തിൽ നിന്ന് വരുമാനം ലഭിച്ചതിനുശേഷം രാജ്യത്തെ മുന്നോട്ട് നയിക്കേണ്ട ആവശ്യമില്ല പക്ഷേ എന്തു ചെയ്യണം ഭരണകൂടങ്ങൾ കാര്യങ്ങൾ ആത്മാർത്ഥതയോടെ കൂടി നിർവഹിക്കപ്പെടണം നല്ല രീതിയിൽ ഉദാഹരണത്തിന് ഇന്ത്യയിൽ ഗവൺമെൻറ് നൂറുകോടി രൂപയുടെ ഒരു റോഡ് പദ്ധതി കൊണ്ടുവന്നു കഴിഞ്ഞാൽ 40 കോടി രൂപ കമ്മീഷൻ അടിച്ചുമാറ്റും രാഷ്ട്രീയക്കാർ ഗവൺമെൻറ് ഉദ്യോഗസ്ഥന്മാർ വാർഡ് മെമ്പർ വരെ അതിൽ പങ്കാളികളാണ് ഇങ്ങനെയുള്ള അഴിമതികൾ ആദ്യം കുറക്കുക രാഷ്ട്രീയക്കാർക്കും ഗവൺമെൻറ് ഉദ്യോഗസ്ഥന്മാർക്കും അതിൻറെ വിഹിതം ലഭിക്കുന്നതുകൊണ്ട് 100 രൂപയുടെ ഒരു കൺസഷൻ വർക്ക് ഇവർക്കൊന്നും അഴിമതി നടത്താതെ രീതിയിൽ ചെയ്യുകയാണെങ്കിൽ 60 കോടി രൂപ ചിലവിൽ ആ റോഡിന് നിർമ്മാണം പൂർത്തിയാകും അതേപോലെ രാജ്യത്ത് നടക്കുന്ന എല്ലാ മേഖലകളിലും ഇതേപോലെ അഴിമതി കുറച്ചാൽ സാമ്പത്തിക ബാധ്യത കുറയും അതേപോലെതന്നെ ഒരു പാലം നിർമ്മിക്കുകയാണെങ്കിൽ 20 വർഷത്തിന്റെ ആവശ്യമില്ല ഒരു വർഷം അല്ലെങ്കിൽ രണ്ടുവർഷംകൊണ്ട് അതിൻറെ നിർമ്മാണ പ്രവർത്തനം പൂർത്തിയാകണം സ്വന്തമായിട്ട് മഞ്ചട്ടി പോലുമില്ലാത്തവർക്കാണ് രാജ്യത്ത് പല കൺസഷൻ വർക്കുകളും കൊടുക്കുന്നത് പേരുകേട്ട കമ്പനി അത് കരാർ ഏറ്റെടുക്കുകയും പിന്നെ ഉപകരാറുകൾ കൊടുക്കുകയും മോശമായ രീതിയിൽ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയും ചെയ്യുന്നു 500 വർഷം പഴക്കമുള്ള കെട്ടിടങ്ങളിൽ ഇപ്പോഴും നിലനിൽക്കുമ്പോൾ ഇന്ത്യയിൽ പുതുതായി നിർമ്മിക്കുന്ന റോഡുകളും പാലങ്ങളും ഉദ്ഘാടനത്തിനു മുന്നേ തകരുന്നു അഴിമതിയാണ് അതിനൊക്കെ കാരണം ഗവൺമെൻറ് ചെലവഴിക്കുന്ന തുകയുടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കുവാൻ ഉദ്യോഗസ്ഥന്മാർ ഇല്ല കരാർ ഏറ്റെടുത്തവർ ഉദ്യോഗസ്ഥന്മാർക്ക് രാഷ്ട്രീയ നേതാക്കന്മാർക്കും പാരിതോഷികങ്ങൾ പ്രഖ്യാപിക്കുന്നത് കൊണ്ട് അവർ കണ്ണടക്കുകയും ചെയ്യുന്നു അതേപോലെ ഇന്ത്യയിൽ തന്നെ ടൂറിസം മേഖലയിലേക്ക് വലിയ സാധ്യതകൾ ഉണ്ട് വിദേശികൾ ഇന്ത്യയിൽ വന്നാൽ ഇന്ത്യയിലെ ജനങ്ങൾ അവരോട് മോശമായി പെരുമാറുന്ന പല വാർത്തകളും നമുക്ക് കാണാൻ പറ്റും ചാട്ടുളി പോലെയുള്ള നിയമങ്ങൾ ആയിരിക്കണം രാജ്യത്ത് ഇന്ത്യയിൽ നിന്ന് ഒരാൾ ദുബായിലേക്ക് പോയി അല്ലെങ്കിൽ ഒരു സ്ത്രീ ദുബായിലേക്ക് പോയി കഴിഞ്ഞാൽ സുരക്ഷിതമായി അവർ തിരിച്ചു ഇന്ത്യയിലേക്ക് മടങ്ങി വരുന്നു ഇന്ത്യയിൽ വിദേശത്തുനിന്ന് ഒരു സ്ത്രീ ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലും സുരക്ഷിതമായി സഞ്ചരിക്കാൻ പറ്റുന്ന അവസ്ഥയല്ല എന്തുകൊണ്ടാണ് അക്രമകാരികൾ ഇങ്ങനെ പ്രവർത്തിക്കുന്നത് രാജ്യത്തെ നിയമങ്ങൾ കർശനമാക്കി കഴിഞ്ഞാൽ ഇതിനൊക്കെ ഒരു മാറ്റങ്ങൾ വരികയും ടൂറിസം മേഖലയിൽ നിന്ന് വലിയ മുന്നേറ്റം നടത്തിയാൽ മധ്യത്തിൽ നിന്ന് ലഭിക്കുന്ന വരുമാനത്തേക്കാൾ കൂടുതൽ ലഭിക്കും മദ്യത്തിൽ നിന്ന് വലിയ ലാഭമുണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ചും ഗവൺമെൻറ് ശ്രദ്ധിക്കണമല്ലോ ആരോഗ്യം നശിച്ചു കുടുംബ ബന്ധം തകർന്ന ഒരു സമൂഹത്തെയാണ് നമുക്ക് ഇന്ത്യയിൽ കാണാൻ പറ്റുന്നത് അതിനൊക്കെ ഒരു മാറ്റങ്ങൾ ആവശ്യമാണ് മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കിക്കഴിഞ്ഞാൽ ശക്തമായ നടപടികൾ ഉണ്ടാകണമെന്നുള്ള നിയമങ്ങൾ കൊണ്ടുവരണം എന്നാൽ മാത്രമേ രാജ്യത്തെ നല്ല രീതിയിൽ മാറ്റിയെടുക്കാൻ പറ്റുകയുള്ളൂ ഗവൺമെൻറ് അതിനു മുന്നിട്ടു വരണം
Basheer

Basheer

മലയാള ബ്ലോഗർ, പത്രപ്രവർത്തകൻ. കേരളത്തിന്റെ സംസ്കാരം, രാഷ്ട്രീയം, കൃഷി എന്നീ മേഖലകളിൽ താൽപര്യം.

🔍 കൂടുതൽ ലേഖനങ്ങൾ