അശാന്തിയുടെ ലോകം
ലോകം ഇതുവരെ ഇല്ലാത്ത പ്രതിസന്ധിയിൽ കൂടിയാണ് കടന്നു പോകുന്നത് ചില സ്ഥലത്ത് യുദ്ധം ആണെങ്കിൽ ചിലയിടത്ത് ഉപരോധങ്ങളും ചിലയിടത്ത് ഉയർന്ന രീതിയിലുള്ള താരിഫ് കൊണ്ടുവന്നത് കാരണം അകലുകയും ചെയ്യുന്ന രാജ്യങ്ങൾ തമ്മിൽ സമാധാനത്തോടെയുള്ള ഒരു ലോകം അപ്രത്യക്ഷമാകുകയാണ് റഷ്യ ഉക്രൈൻ യുദ്ധമാണ് ഇതിനൊക്കെ കുറെയൊക്കെ കാരണങ്ങൾ ചില രാജ്യങ്ങൾ സഹകരിക്കുന്നു എന്നുള്ളതും അവരുമായി ഇന്ധനങ്ങൾ വാങ്ങുന്നു എന്നുള്ളത് അമേരിക്ക യൂറോപ്പ് പോലുള്ള രാജ്യങ്ങൾ അതിൻറെ പേരിൽ താരിഫുകൾ ഉയർത്തുകയും ഇറക്കുമതി കയറ്റുമതി മേഖലയെ അതു വലിയ രീതിയിൽ ബാധിക്കുകയും ചെയ്യുന്നു ജനങ്ങളുടെ തൊഴിൽ ലഭ്യത ഉൽപ്പന്നങ്ങളുടെ ലഭ്യതക്കുറവ് വലിയ രീതിയിലുള്ള വിലവർധനവ് വ്യവസായ മേഖലയുടെ തകർച്ച ഇങ്ങനെയുള്ള പല മേഖലകളിൽ കൂടി അത് പല രാജ്യങ്ങളെയും ബാധിക്കുകയും ജനങ്ങളെയും ഭരണകൂടത്തെയും ബുദ്ധിമുട്ടിലാക്കുകയും ചെയ്യുന്നു സമാധാനത്തെക്കുറിച്ച് സംസാരിക്കേണ്ട ഭരണകൂടങ്ങൾ നേതാക്കന്മാർ വാശിയുടെ പേരിലാണ് ഇപ്പോൾ സംസാരിക്കുന്നത് സമാധാനമില്ലാത്ത ഒരു ലോകത്തെ അത് നമുക്ക് സംഭാവന ചെയ്യുന്നു വിട്ടുവീഴ്ച ചെയ്തു ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് പറയേണ്ട ലോക നേതാക്കന്മാർ തമ്മിൽ ഈഗോയും വാശിയും തീർക്കുവാൻ വേണ്ടി അധികാരങ്ങൾ ഉപയോഗപ്പെടുത്തുമ്പോൾ ലോകത്തിലെയും പല രാജ്യത്തെ ജനങ്ങൾ അതിൻറെ പേരിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു ഉൽപ്പന്നങ്ങൾ ലഭിക്കാതിരിക്കുക അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ പറ്റാതെ സാഹചര്യങ്ങൾ ഉണ്ടാവുക വിലവർധനവ് ഇവയൊക്കെ ലോകത്തെ ജനങ്ങളെ ബാധിക്കുന്ന വിഷയമാണ് സമാധാനത്തോടും ഐക്യത്തോടും മുന്നോട്ടു പോകണമെന്ന് ചിന്തിക്കുന്നതിനു പകരം കാര്യങ്ങൾ കൂടുതൽ കലുഷിതമാകുന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത് ഒരു ഭാഗത്ത് അമേരിക്കയും സഖ്യകക്ഷികളും ആണ് എങ്കിൽ മറുഭാഗത്ത് ചൈന ഇന്ത്യ റഷ്യ അതേപോലെ പല രാജ്യങ്ങളും ഒരു ചേരിയിൽ നിൽക്കുന്നതായിട്ടാണ് നാം ഇപ്പോൾ കാണുന്നത് എല്ലാ രാജ്യത്തിനും അവരുടെ അഭിമാനങ്ങൾ വലുതാണ് ഒരു പരിധിയിൽ അപ്പുറം അത് ചോദ്യം ചെയ്യപ്പെടുകയാണെങ്കിൽ പല രാജ്യങ്ങൾക്കും വ്യത്യസ്തമായ മാർഗങ്ങൾ കണ്ടെത്തുക എന്നുള്ളത് മാത്രമാണ് അവരുടെ മുന്നിലുള്ള ഏകമാർഗ്ഗം അത് ചിലപ്പോൾ ശരിയാകും തെറ്റാകാം അതിനു ചിലപ്പോൾ വലിയ വിലകൾ നൽകേണ്ടതായി വരികയും ചെയ്യും പക്ഷേ രാജ്യത്തിൻറെ അഭിമാനത്തെ ചോദ്യം ചെയ്യപ്പെടുമ്പോൾ രാജ്യത്തെ ജനങ്ങൾക്ക് അത് വലിയൊരു വിഷയം ആയിരിക്കില്ല എല്ലാവരും സമാധാനത്തോടും സന്തോഷത്തോടെയും ജീവിക്കണമെങ്കിൽ നല്ല ഭരണകൂടങ്ങൾ ആവശ്യമാണ് നല്ല നല്ല ഭരണാധികാരികൾ ലോകത്തിന് ആവശ്യമാണ് അങ്ങനെയുള്ളവർ കുറഞ്ഞുവരുന്നു എന്നുള്ളതാണ് നാം ഇപ്പോൾ ലോകത്ത് കാണുന്ന ഈ പ്രതിസന്ധിയുടെ ഒക്കെ ഒരു കാരണം