ബീഹാറിൽ ഇലക്ഷൻ തീയതി പ്രഖ്യാപിച്ചു

ബീഹാറിൽ ഇലക്ഷൻ തീയതി പ്രഖ്യാപിച്ചു
243 നിയമസഭാ സീറ്റുകൾ ഉള്ള ബീഹാറിൽ ഇലക്ഷൻ ദനവംബർ 6 11 ദിവസങ്ങളിൽ ഇലക്ഷൻ കമ്മീഷൻ തീയതി പ്രഖ്യാപിച്ചു 11ആം തീയതി വോട്ടിംഗ് അവസാനിക്കുകയും പതിനാലാം തീയതി വോട്ട് എണ്ണുകയും ചെയ്യും ഇതുവരെ കേട്ടുകേൾവി ഇല്ലാതെ വിധത്തിലാണ് ബിഹാറിലെ ഇലക്ഷൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുക അതിൽ തുടങ്ങിയ സംഭവബഹുലമായ വാദപ്രതിവാദങ്ങൾ ബീഹാർ ഇലക്ഷന് ഇന്ത്യയിൽ ശ്രദ്ധ ആകർഷിച്ചു ഇലക്ഷൻ കമ്മീഷന്റെ പല നടപടികളും കോടതി ചോദ്യം ചെയ്യുകയും വളരെയധികം ആൾക്കാരെ ഇലക്ഷൻ കമ്മീഷൻ തുടക്കത്തിൽ പുറത്താക്കുകയും കോടതിയുടെ ഇടപെടൽ കാരണം നല്ലൊരു ശതമാനം ആൾക്കാരെ ഉൾപ്പെടുത്തുകയും ചെയ്തു വളരെ രസകരമായ രീതിയിൽ ആയിരിക്കും ഇലക്ഷൻ കമ്മീഷന്റെ പ്രവർത്തനങ്ങൾ നമ്മൾ ബീഹാറിൽ കണ്ടത് ഇനിയും എന്തൊക്കെ നടക്കാനിരിക്കുന്നു എന്നുള്ളതാണ് ബീഹാറിൽ വോട്ടർ ലിസ്റ്റിൽ പേര് ചേർക്കുന്നതിന്റെ പേരിൽ ഉണ്ടായ വിഷയങ്ങൾ കാരണം ഇലക്ഷൻ കമ്മീഷന് ജനങ്ങളുടെ ഇടയിൽ വിശ്വാസം പോലും നഷ്ടപ്പെട്ടു എന്ന് വേണമെങ്കിൽ പറയാം 950 പേരൊക്കെ ഒരേ വീട്ടിൽ വോട്ട് ലിസ്റ്റിൽ പേരുകൾ ഉണ്ട് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത് ഇലക്ഷൻ കമ്മീഷൻ എതിരെ പ്രതിപക്ഷനേതാവ് ഒരു പരാതി ഉന്നയിച്ചാൽ അതിനു വ്യക്തമായ തെളിവുകൾ നൽകണം അല്ലെങ്കിൽ ഇലക്ഷൻ കമ്മീഷനെ ജനങ്ങളുടെ ഇടയിൽ അപഹാസ്യരാക്കുന്നു എന്നതിൻറെ പേരിൽ ഒരു പ്രതിപക്ഷ നേതാവിനെതിരെ ഇലക്ഷൻ കമ്മീഷൻ കേസ് കൊടുക്കണം അതൊന്നും കണ്ടില്ല നഗരങ്ങളിൽ ഇപ്പോഴും വിദ്യാസമ്പന്നരായ ജനങ്ങളുടെ ഇടയിൽ നൂറിൽ 40% ആൾക്കാർ വോട്ട് ചെയ്യുന്നില്ല എന്നുള്ളതാണ് അവർ ഇലക്ഷൻ എതിരെ മുഖം തിരിക്കുന്നു എന്നുള്ളതാണ് രാജ്യത്തെ ജനങ്ങൾക്ക് ഇലക്ഷൻ കമ്മീഷൻ ഉള്ള വിശ്വാസങ്ങൾ നഷ്ടപ്പെടുന്നു എന്നുള്ളതാണ് രാജ്യത്ത് ഇലക്ഷൻ കമ്മീഷന് വലിയ സ്വാധീനവും കഴിവും ഉണ്ട് എന്ന് തെളിയിച്ചത് പാലക്കാട് ജില്ലക്കാരനായ ടി എൻ ഇലക്ഷൻ കമ്മീഷൻ ആയ സമയത്താണ് പിന്നീട് അങ്ങനെയുള്ള ഒരു ആളൊന്നും അതിൻറെ ഉന്നതസ്ഥാനത്ത് ഇരുന്നിട്ടില്ല അധികാരത്തിലിരിക്കുന്നവർക്ക് അനുയോജ്യമായ പല തീരുമാനങ്ങളും എടുക്കുന്നതാണ് പിന്നീട് കണ്ടത് രാജ്യത്തെ ഇലക്ഷൻ നിഷ്പക്ഷമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് നല്ലൊരു ശതമാനം ആൾക്കാർക്കും ഇപ്പോഴും സംശയമാണ് ബാലറ്റ് പേപ്പറുകളിലേക്ക് വീണ്ടും മടങ്ങണമെന്ന് രാജ്യത്തെ ജനങ്ങൾ മുറവിളി കൂട്ടുവാൻ തുടങ്ങി വോട്ടിംഗ് സുതാര്യമായി നടക്കുന്നില്ല എന്നുള്ളത് കൊണ്ടാണ് ഇലക്ഷൻ കമ്മീഷനും അതിൻറെ ഉത്തരവാദിത്വം നല്ല രീതിയിൽ കൈകാര്യം ചെയ്യുന്നില്ല എന്നുള്ളത് കൊണ്ടാണ് രാജ്യത്തെ ജനങ്ങൾക്കും പ്രതിപക്ഷ പാർട്ടികൾക്കും സംശയത്തിന് കാരണങ്ങൾ ഉണ്ടാകുന്നത് ഏത് രാജ്യത്തായി കഴിഞ്ഞാലും ഇലക്ഷൻ കമ്മീഷൻ ഒരു രാജ്യത്തിൻറെ മുഖ്യമായ റോൾ ഉള്ള ഒരു സംവിധാനമാണ് അത് നിഷ്പക്ഷമായി പ്രവർത്തിക്കൽ നിർബന്ധമാണ് എന്നാൽ മാത്രമാണ് ജനാധിപത്യം വിജയിക്കപ്പെടുന്നത്
Basheer

Basheer

മലയാള ബ്ലോഗർ, പത്രപ്രവർത്തകൻ. കേരളത്തിന്റെ സംസ്കാരം, രാഷ്ട്രീയം, കൃഷി എന്നീ മേഖലകളിൽ താൽപര്യം.

🔍 കൂടുതൽ ലേഖനങ്ങൾ