താരിഫ് യുദ്ധവും അയൽ ബന്ധങ്ങളും
ലോകത്ത് ഇന്ന് വലിയതോതിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് അമേരിക്കയും ഇന്ത്യയും ആയിട്ടുള്ള ഇറക്കുമതി കയറ്റുമതി വിഷയത്തിൽ താരിഫ് ഏർപ്പെടുത്തിയതിനെ കുറിച്ചുള്ള വിഷയം ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റി അയക്കുമ്പോൾ 50 ശതമാനം താരിഫാണ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയത് ഇന്ത്യായിൽ നിന്ന് ഇന്ധനങ്ങൾ വാങ്ങുന്നത് നിർത്തലാക്കണം എന്നുള്ളതാണ് അമേരിക്ക ആവശ്യപ്പെടുന്നത് റഷ്യ ഉക്രൈൻ യുദ്ധത്തിൽ റഷ്യയെ യൂറോപ്പിനും അമേരിക്കക്കും അവരുടെ വരുതിയിൽ വരുത്താൻ പറ്റാത്ത കാരണം റഷ്യ സാമ്പത്തികമായി തകരാത്തത് കൊണ്ടാണ് അതിന് കാരണം യൂറോപ്പും അമേരിക്കയും കണ്ടെത്തുന്നത് ഇന്ത്യ ചൈന പോലുള്ള രാജ്യങ്ങൾ റഷ്യയിൽ നിന്ന് ഇന്ധനങ്ങൾ വാങ്ങുന്നതുകൊണ്ടാണ് അതിന് തടയിടാൻ വേണ്ടിയാണ് അമേരിക്ക ഇന്ത്യയ്ക്കെതിരെ ഇത്രയും ഭീമമായ ഒരു താരിഫ് സംവിധാനം കൊണ്ടുവന്നത് ഇന്ത്യ റഷ്യയിൽ നിന്ന് ഇന്ധനങ്ങൾ വാങ്ങുന്നത് പോലെ തന്നെയാണ് ചൈനയും റഷ്യയിൽ നിന്ന് ഇന്ധനങ്ങൾ വാങ്ങുന്നത് ചൈനയ്ക്ക് ഇന്ത്യക്ക് ഏർപ്പെടുത്തിയത് പോലെ ഇതിനെ മുന്നേ താരിഫ് വിഷയത്തിൽ ചൈനയും അമേരിക്കയും വലിയ രീതിയിലൊക്കെ താരിഫ് അങ്ങോട്ടുമിങ്ങോട്ടും ഏർപ്പെടുത്തുമെന്ന് പറഞ്ഞ് വെല്ലുവിളി ഉയർത്തിയിരുന്നുവെങ്കിലും പിന്നീട് അത് കെട്ടടങ്ങി അതിനുശേഷം ആണ് അമേരിക്ക ഇന്ത്യക്കെതിരെ ഇങ്ങനെയുള്ള ഒരു ഭീമമായ താരിഫ് കൊണ്ടുവന്നത് ഇന്ത്യയുടെ അയൽ രാജ്യങ്ങൾക്കൊന്നും ഇത്രമാത്രം വലിയ രീതിയിലുള്ള താരിഫ് ഏർപ്പെടുത്തിയിട്ടുമില്ല