ജനാധിപത്യവും ഇലക്ഷൻ കമ്മീഷനും

ജനാധിപത്യവും ഇലക്ഷൻ കമ്മീഷനും
ഇന്ത്യയിൽ ഈയിടെയായി ഉയർന്നു കേൾക്കുന്ന ഒരു വിഷയമാണ് ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട വിഷയം പ്രതിപക്ഷ നേതാവ് ചില തെളിവുകൾ പുറത്ത് വിടുകയും കർണാടകയിൽ ഇലക്ഷൻ കമ്മീഷൻ ഇപ്പോൾ അധികാരത്തിലുള്ള കേന്ദ്ര ഗവൺമെന്റിന് സഹായിക്കാൻ വേണ്ടി മോശമായ രീതിയിൽ പ്രവർത്തിച്ചു എന്ന് തെളിവ് സഹിതം പുറത്തുവിട്ടു ഇലക്ഷൻ കമ്മീഷൻ അതിനെ വ്യക്തമായ മറുപടി നൽകിയതായി കണ്ടില്ല ഇന്നലെയും ചില തെളിവുകൾ പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു കേസ് കൊടുക്കു എന്നാണ് ഇലക്ഷൻ കമ്മീഷൻ പറയുന്നത് ഭരണഘടനയുടെ മുഖ്യമായ ഒരു സ്ഥാപനത്തിനെതിരെ പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചാൽ അത് തെളിയിക്കേണ്ട ബാധ്യത ഇലക്ഷൻ കമ്മീഷൻ ആണ് അങ്ങനെയിരിക്കെ ഇലക്ഷൻ കമ്മീഷനെ കുറിച്ച് പ്രതിപക്ഷ നേതാവ് ജനങ്ങളുടെ ഇടയിൽ സംശയത്തിന്റെ മുൾമുനയിൽ നിർത്തുമ്പോൾ ഒന്നിക്കൽ ഇലക്ഷൻ കമ്മീഷൻ ഈ കേസ് അന്വേഷിക്കുകയും ഇതിൻറെ തെളിവുകൾ പുറത്ത് വിടുകയും ഇലക്ഷൻ കമ്മീഷന്റെ ഭാഗം ശരിയാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക മറ്റൊന്ന് ഇലക്ഷൻ കമ്മീഷനെ ജനങ്ങളുടെ ഇടയിൽ സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന പ്രതിപക്ഷ നേതാവിനെതിരെ കേസെടുക്കുക അതല്ലാതെ ഇലക്ഷൻ കമ്മീഷൻ കേസ് കൊടുക്കുക എന്ന് പറഞ്ഞ് ഈ കേസിനെ നിസ്സാരമായി കാണുകയല്ല വേണ്ടത് നിസ്സാരമായി കാണേണ്ട ഒരു വിഷയം അല്ല ഇത് ഈയിടെയായി ഇലക്ഷൻ കമ്മീഷന്റെ ഉന്നതസ്ഥാനത്ത് ഇരിക്കുന്ന പലർക്കും മറ്റൊരിക്കൽ ഗവർണർ പദവികൾ ലഭിക്കുന്നത് എന്തുകൊണ്ടാണ് നഗരപ്രദേശങ്ങളിൽ 100 വോട്ടർമാരിൽ 60 പേർ വോട്ട് ചെയ്യുന്നില്ല എന്നുള്ളതാണ് കണക്ക്. അതായത് രാജ്യത്ത് ഇലക്ഷൻ കമ്മീഷനിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു എന്നാണ് ഇത് കാണിക്കുന്നത് ഈയിടെയായി ഇലക്ഷൻ കമ്മീഷന്റെ പ്രവർത്തന മേഖല ജനങ്ങൾക്ക് സംശയം ഉണ്ടാക്കുന്ന രീതിയിലാണ് രാജ്യത്തിൻറെ ഭരണഘടന പ്രകാരം ഒന്നുമല്ല അവർ പ്രവർത്തിക്കുന്നത് എന്ന് നമുക്ക് പല കേസുകളും എടുത്തു നോക്കിയാൽ മനസ്സിലാകും ഇലക്ഷൻ കമ്മീഷന്റെ വിശ്വസ്തത നിലനിർത്തേണ്ട കടമ ഇലക്ഷൻ കമ്മീഷനിൽ മാത്രം അടങ്ങിയ ഒന്നാണ് ഇലക്ഷൻ കമ്മീഷനെ ജനങ്ങളുടെ ഇടയിൽ സംശയത്തിന്റെ മുൾമുനയിൽ പ്രതിപക്ഷം കൊണ്ടുവരുമ്പോൾ അതിനെതിരെ കേസെടുക്കേണ്ടതും ഇലക്ഷൻ കമ്മീഷൻ തന്നെയാണ് അല്ലെങ്കിൽ ജനങ്ങൾ വോട്ട് ചെയ്യുവാൻ മടിക്കുകയും വിശ്വസ്തത നഷ്ടപ്പെട്ട ഇന്ത്യയിലെ ഇലക്ഷനിൽ നമ്മൾ പങ്കാളികളാകേണ്ടതില്ല എന്ന് ചിന്തിക്കുകയും ചെയ്യും
Basheer

Basheer

മലയാള ബ്ലോഗർ, പത്രപ്രവർത്തകൻ. കേരളത്തിന്റെ സംസ്കാരം, രാഷ്ട്രീയം, കൃഷി എന്നീ മേഖലകളിൽ താൽപര്യം.

🔍 കൂടുതൽ ലേഖനങ്ങൾ