പെൻഷനും സമകാലിക രാഷ്ട്രീയവും
കേരളത്തിൽ ഇപ്പോൾ വലിയ ചർച്ചാവിഷയമാണ് ഗവൺമെൻറ് പുതുതായി പ്രഖ്യാപിച്ച പെൻഷൻ പദ്ധതി 2000 രൂപ പെൻഷൻ കൊടുക്കുന്നു 35 വയസ്സ് പ്രായമുള്ള സ്ത്രീകൾക്ക് ആയിരം രൂപ എന്നിങ്ങനെയുള്ള പദ്ധതികളാണ് ഇപ്പോൾ പുതുതായി പ്രഖ്യാപിച്ചിട്ടുള്ളത് ജനങ്ങൾക്ക് അത് ഉപകാരപ്രദമാണ് ചെറിയ തുകകളാണ് എങ്കിലും സ്ത്രീകളെ സംബന്ധിച്ചടത്തോളം അത് സന്തോഷകരമായ കാര്യവുമാണ് പിന്നെ അതിനു മറ്റൊരു രാഷ്ട്രീയ മാനദണ്ഡം എന്താണെന്ന് വെച്ചാൽ ഇത്രയും വർഷമായിട്ട് പെൻഷൻ കൊടുക്കാതെ വലിയ സംഖ്യകൾ പ്രഖ്യാപിക്കാതെ ഇലക്ഷൻ അടുക്കുമ്പോൾ പ്രത്യേകിച്ച് പഞ്ചായത്ത് ഇലക്ഷൻ ജനങ്ങളെ സ്വാധീനിക്കുവാൻ വേണ്ടിയാണ് ഭരണകൂടങ്ങൾ ഇങ്ങനെയുള്ള പദ്ധതികൾ പ്രഖ്യാപിക്കുന്നത് എന്നാണ് ഒരു വിഷയം മറ്റൊന്ന് കേരളത്തിൻറെ സാമ്പത്തികം ഉദ്യോഗസ്ഥന്മാരുടെ ശമ്പളത്തിന് പോലും പണം കണ്ടെത്തുവാൻ ബുദ്ധിമുട്ടുന്ന ഒരു സംസ്ഥാന ഗവൺമെൻറ് ഇങ്ങനെയുള്ള പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ സംസ്ഥാനത്തിന് വലിയൊരു ബാധ്യതകളാണ് നല്ല രീതിയിൽ നികുതികൾ പിരിച്ചെടുക്കുകയും അനാവശ്യ ചെലവുകൾ ഒഴിവാക്കിയാൽ ഏറെക്കുറെ ഇങ്ങനെയുള്ള പദ്ധതികൾ വിജയിക്കുകയും ചെയ്യും ജനങ്ങൾക്ക് ഉപകാരപ്രദവുമാണ് ഗവൺമെൻറ് അനാവശ്യമായ ചിലവുകൾ ഒഴിവാക്കുകയും ചിലവഴിക്കുന്ന തുക നല്ല രീതിയിൽ തന്നെ ഉപയോഗപ്പെടുത്തുന്നുണ്ട് എന്നും കൂടി പരിശോധിച്ചു ഉറപ്പിക്കുകയും വേണം രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥന്മാരും കള്ളന്മാരാണ് നല്ലത് ശതമാനവും ഗവൺമെൻറ് ജോലി ദൈവത്തിൻറെ ജോലി എന്നാണ് പറയുക ഇതിരുന്നാലും നമ്മുടെ രാജ്യത്ത് രാജ്യ പുരോഗതിക്കും രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന രാഷ്ട്രീയക്കാരെയും ഗവൺമെൻറ് ഉദ്യോഗസ്ഥന്മാരെയും അപൂർവമായിട്ടു മാത്രമാണ് കണ്ടെത്താൻ പറ്റുക നല്ലൊരു ശതമാനവും അഴിമതിയും അവരുടെ സമ്പാദ്യവും വിപുലപ്പെടുത്താം എന്നതിനെക്കുറിച്ച് മാത്രമാണ് ചിന്തിക്കുക ഇതിനൊക്കെ ഒരു മാറ്റങ്ങൾ ആവശ്യമാണ് ഭരണപക്ഷം ജനങ്ങൾക്ക് ഉപകാരപ്രദമായ എന്തെങ്കിലും പദ്ധതി കൊണ്ടുവന്നുകഴിഞ്ഞാൽ അതിനെ എതിർക്കേണ്ടത് പ്രതിപക്ഷത്തിന്റെയും കൂടി കടമയാണ് എന്നാൽ മാത്രമേ അവർക്ക് നിലനിൽപ്പുള്ളൂ എന്നുള്ളതും ഒരു യാഥാർത്ഥ്യമാണ്