താരിഫ് യുദ്ധവും മാറുന്ന ലോകവും

താരിഫ് യുദ്ധവും മാറുന്ന ലോകവും
ഇന്ത്യ അമേരിക്ക ബന്ധം വളരെ സൗഹൃദപരമായിട്ടാണ് വർഷങ്ങളായി കടന്നുപോയത് ഇപ്പോൾ ട്രംപ് അധികാരത്തിൽ വരികയും ഇന്ത്യ റഷ്യയിൽ നിന്ന് ഇന്ധനങ്ങൾ വാങ്ങുന്ന വിഷയത്തെ ചൊല്ലി ഇന്ത്യയും അമേരിക്കയും ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുന്നു ഇന്ത്യൻ കയറ്റുമതി ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം താരിഫ് ഏർപ്പെടുത്തി അമേരിക്ക പറവട്ടം ചർച്ചകൾ നടത്തിയെങ്കിലും അതിൽ ഒരു തീരുമാനം എത്തിയില്ല ഇന്ത്യൻ ഉൽപ്പന്നങ്ങൾ അമേരിക്കയിലും ആവശ്യമാണ് അമേരിക്കയുടെ ഉത്പന്നങ്ങൾ ഇന്ത്യക്കും ആവശ്യമാണ് പല മേഖലകളിലും ഇന്ത്യയും അമേരിക്കയും സഹകരിച്ചു പോകുന്ന രണ്ട് രാജ്യങ്ങളാണ് മറ്റു രാജ്യങ്ങൾ തമ്മിലുള്ള വിഷയത്തിൽ ഇങ്ങനെയുള്ള വിഷയങ്ങൾ ഒന്നും വരാറുണ്ടായിരുന്നില്ല റഷ്യയിൽ നിന്ന് ഇന്ധനങ്ങൾ വാങ്ങുന്നത് നിർത്തണം എന്നാണ് അമേരിക്കയുടെ ഒരു നിബന്ധന അതേപോലെതന്നെ കാർഷിക മേഖലയുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ ഇങ്ങനെയുള്ള വിഷയങ്ങളാണ് താരിഫ് കൊണ്ടുവരുവാനുള്ള കാരണം ഇന്ത്യയുടെ അയൽ രാജ്യങ്ങൾക്ക് ഉള്ളതിനേക്കാൾ കൂടുതലാണ് ഇന്ത്യക്ക് മേൽ ഏർപ്പെടുത്തിയ താരിഫ് ഇന്ത്യയുടെ അയൽ രാജ്യങ്ങൾക്ക് 30% ആണ് എങ്കിൽ ഇന്ത്യക്ക് അത് 50% ആണ് അപ്പോൾ ഇന്ത്യയിൽ ലഭിക്കുന്ന പല ഉൽപ്പന്നങ്ങളും അയൽ രാജ്യങ്ങളിൽ വിൽക്കുന്നുണ്ട് എങ്കിൽ അമേരിക്ക അയൽ രാജ്യങ്ങളെയാണ് ആശ്രയിക്കുക ഇന്ത്യയുടെ ഉൽപ്പന്നങ്ങൾക്ക് ഡിമാൻഡ് കുറയും തുണിത്തരങ്ങൾ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ മെഡിസിൻ സമുദ്ര മേഖലയിൽ നിന്ന് പല വില്പനകളും അമേരിക്കയിലേക്ക് കയറ്റി അയക്കുന്നു ഉപജീവനമാർഗവുമായി ബന്ധപ്പെട്ട് കിടക്കുന്ന വിഷയമാണ് അമേരിക്കക്കാർക്കും അത് ബുദ്ധിമുട്ടാണ് കാരണം കൂടുതൽ വിലകൊടുത്ത് ഉൽപ്പന്നങ്ങൾ വാങ്ങേണ്ടതായി വരും രണ്ടു രാജ്യത്തെ ജനങ്ങൾക്കും അത് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു വിഷയമാണ് ഇപ്പോൾ ഊരിത്തിരിഞ്ഞു വന്നിരിക്കുന്നത് ഇന്ത്യ മറ്റുള്ള രാജ്യങ്ങളിലേക്ക് ഇനി കൂടുതൽ ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നതിനെ കുറിച്ച് നമ്മുടെ രാജ്യത്തെ പ്രധാനമന്ത്രി പല രാജ്യങ്ങളുമായി ആശയവിനിമയം നടത്തുന്നു ഇന്ന് ജപ്പാനിലേക്ക് നമ്മുടെ രാജ്യത്തെ പ്രധാനമന്ത്രി ആ രാജ്യവുമായി ആശയവിനിമയം നടത്തുന്നുണ്ട് ചൈനയുമായി സഹകരിച്ച് പ്രവർത്തിക്കുവാൻ ഇന്ത്യ ഗവൺമെൻറ് ഇപ്പോൾ ആലോചിക്കുന്നു രാജ്യത്തെ കർഷകരുടെയും വ്യവസായികളുടെയും തൊഴിൽ മേഖലയിൽ ഉണ്ടാകുന്ന പ്രതിസന്ധികളെ അതിജീവിക്കുവാൻ രാജ്യത്തെ ഭരണകൂടത്തിന് ചില പുതിയ പുതിയ കൂട്ടുകെട്ടുകളും പല രാജ്യങ്ങളുമായിട്ടുള്ള പുതിയ ബന്ധങ്ങളും സ്ഥാപിക്കേണ്ടതായി വരും കാരണം കോടിക്കണക്കിന് ആൾക്കാരുടെ ഉപജീവനമാർഗ്ഗമാണ് ഇങ്ങനെയുള്ള പ്രതിസന്ധികൾ വരുമ്പോൾ രാജ്യത്തിൻറെ ഭരണകൂടത്തിന്റെ മുന്നിൽ ഉണ്ടാകുന്നത് അതേ പ്രതിരോധിക്കേണ്ടത് അതിനു പരിഹാരം കാണേണ്ടത് ഭരണകൂടത്തിന്റെ ഒരു കടമയാണ് കുറച്ചു മാസങ്ങൾ ചിലപ്പോൾ ഇത് നീണ്ടു നിന്നേക്കാം പിന്നീട് ഇതിനൊക്കെ ഒരു പരിഹാരം അമേരിക്കയും ഇന്ത്യയിലെ ഭരണകൂടവും തമ്മിൽ വിട്ടുവീഴ്ചകൾക്കും മറ്റും അവർ മുന്നോട്ടു വരും രണ്ടു രാജ്യത്തെ ജനങ്ങളെയും ബാധിക്കുന്ന വിഷയമാണ് രണ്ടു രാജ്യത്തെ വ്യവസായികളെയും ബാധിക്കുന്ന വിഷയമാണ് ശോഷതമായി ഈ പ്രശ്നം നീണ്ടുനിൽക്കുകയില്ല കുറച്ചു ദിവസങ്ങളോ ചിലപ്പോൾ മാസങ്ങൾ നീണ്ടുനിൽക്കാൻ പക്ഷേ ഇതിനൊക്കെ അമേരിക്ക പറയുന്ന കാര്യത്തിൽ ഇന്ത്യ ഇതിൻറെ ഭാഗമേ അല്ല അമേരിക്ക പറയുന്നത് റഷ്യൻ യുദ്ധത്തിൽ ഇന്ത്യ ദൃശ്യ സഹായിക്കുന്നു എന്നാണ് എവിടെ നിന്നാണ് ഉത്പന്നങ്ങൾ വിലകുറച്ചു ലഭിക്കുക അവിടെനിന്ന് തന്നെയാണ് ഏതൊരു ഭരണകൂടവും ഉൽപ്പന്നങ്ങൾ വാങ്ങുക റഷ്യ ഇന്ത്യക്ക് ഉൽപ്പന്നങ്ങൾ വിലകുറച്ചു കൊടുക്കുന്നു അതുകൊണ്ട് ഇന്ത്യ വാങ്ങുന്നു രാജ്യത്തിനും അത് ഗുണകപരമാണ് ഏതു ഭരണകൂടമായാലും രാജ്യത്തിൻറെ പുരോഗതിയെക്കുറിച്ച് തന്നെയാണല്ലോ ആലോചിക്കുക ഇതൊക്കെ പെട്ടെന്ന് തന്നെ നല്ല രീതിയിൽ അവസാനിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം
Basheer

Basheer

മലയാള ബ്ലോഗർ, പത്രപ്രവർത്തകൻ. കേരളത്തിന്റെ സംസ്കാരം, രാഷ്ട്രീയം, കൃഷി എന്നീ മേഖലകളിൽ താൽപര്യം.

🔍 കൂടുതൽ ലേഖനങ്ങൾ