അകലുന്ന മത വിഭാഗങ്ങൾ

അകലുന്ന മത വിഭാഗങ്ങൾ
ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ ഭരണ അട്ടിമറി നടക്കുന്ന വാർത്തകളാണ് നാം കേൾക്കുന്നത് പാക്കിസ്ഥാൻ ശ്രീലങ്ക ബംഗ്ലാദേശ് നേപ്പാൾ ഇന്ത്യയുടെ എല്ലാ അയൽ രാജ്യങ്ങളിലും ഭരണ അട്ടിമറികൾ നടക്കുന്നു നമ്മുടെ രാജ്യത്തും അങ്ങനെ സംഭവിക്കുമോ എന്ന് നിങ്ങളിൽ പലരും ചിന്തിക്കുന്നുണ്ടാകും അങ്ങനെയൊന്നും നമ്മുടെ ഇന്ത്യ രാജ്യത്ത് സംഭവിക്കില്ല രാജ്യത്തെ ഭരണഘടന ശക്തമാണ് ഭരണ അട്ടിമറി ഒന്നും നടക്കില്ല സൈന്യം ശക്തമാണ് ജനങ്ങളും ഏറെക്കുറെ സമാധാനം ആഗ്രഹിക്കുന്നവരാണ് പക്ഷേ ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ വച്ചുനോക്കുമ്പോൾ നമ്മൾ ഭയപ്പെടേണ്ടത് ഭരണ അട്ടിമറി സംഭവിക്കും എന്നതിന് കുറിച്ചല്ല മതപരമായ കലാപങ്ങൾ ഇന്ത്യയിൽ നടക്കാൻ സാധ്യതയുണ്ട് എന്നതിനാണ് കൂടുതൽ സാധ്യത രാജ്യത്തിൻറെ ഇപ്പോഴത്തെ അവസ്ഥ എടുത്തു നോക്കുമ്പോൾ നവമാധ്യമങ്ങൾ നമ്മൾ എടുത്തു നോക്കിയാൽ മതത്തിൻറെ പേരിൽ കരയിക്കുന്ന ഒരു ജനവിഭാഗത്തെയാണ് നമുക്ക് ഇന്ത്യയിൽ കാണാൻ പറ്റുക ഫെയ്സ്ബുക്ക് ആയാലും ശരി യൂട്യൂബ് ആയാലും ശരി, മറ്റു മാധ്യമ മേഖല എടുത്താലും എല്ലായിടത്തും നമുക്കിത് കാണാൻ പറ്റും ജനങ്ങളുടെ ഇടയിൽ ഭിന്നതകൾ ഒരാൾ ഒരു അഭിപ്രായം പറഞ്ഞാൽ അതിന് മോശമായി മറ്റു മതക്കാരെ ചിത്രീകരിച്ചുകൊണ്ട് അഭിപ്രായം എഴുതുന്ന ആൾക്കാരെയാണ് എല്ലാ മതത്തിൽ നമുക്ക് കാണുവാൻ പറ്റുക അതിൽ നിന്നും മനസ്സിലാക്കേണ്ടത് രാജ്യത്തെ ജനങ്ങൾ മതത്തിൻറെ അടിമകളായി ജീവിക്കുന്നു എന്നുള്ളതാണ് അപകട സംഭവങ്ങളിൽ ജനങ്ങളുടെ സഹായം തേടുന്നതിൽ നമ്മൾ മതത്തെ കുറിച്ച് ചിന്തിക്കുന്നില്ല ഒരാൾ കിണറ്റിൽ വീണു കഴിഞ്ഞാൽ എന്നെ രക്ഷപ്പെടുത്തു എന്നാണ് പറയുക ഞാൻ ഇന്ന് മതക്കാരനാണ് ഇന്ന് മതക്കാർ വന്ന് എന്നെ രക്ഷപ്പെടുത്തും എന്ന് പറയുകയില്ല പക്ഷേ നമ്മൾ നല്ല സമയങ്ങളിൽ മതത്തെക്കുറിച്ച് സംസാരിക്കുന്നു മോശമായ സമയത്ത് നമുക്ക് ഏതു മതവും പ്രശ്നമല്ല നമ്മെ ആരെങ്കിലും സഹായിച്ചാൽ മതി എന്ന് മാത്രം നാം ചിന്തിക്കുന്നു എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ് അതൊക്കെ മോശമായ ഒരു പ്രവണതയാണ് ചിലർ അതിൽ ഹരം കണ്ടെത്തുന്നു നവമാധ്യമങ്ങൾ നമ്മൾ ഐക്യത്തിനു വേണ്ടിയാണ് ഉപയോഗിക്കേണ്ടത് മതങ്ങൾ തമ്മിൽ ഭിന്നതകൾ ഉണ്ടാക്കുവാനും രാഷ്ട്രീയപാർട്ടികൾ തമ്മിൽ ഭിന്നതകൾ ഉണ്ടാക്കാൻ വേണ്ടി ഉപയോഗിക്കാൻ പാടില്ല രാഷ്ട്രീയ നേതാക്കന്മാർക്ക് വേണ്ടി അല്ലെങ്കിൽ മതനേതാക്കന്മാർക്ക് വേണ്ടി അവരുടെ അനുയായികൾ തമ്മിൽ അടികയുന്നു എന്നല്ലാതെ നിങ്ങളുടെ എല്ലാ നേതാക്കന്മാരും പരസ്പരം സുഹൃത്തുക്കളാണ് പക്ഷേ അണികൾ തമ്മിൽ ശത്രുക്കളുമാണ് രാഷ്ട്രീയ മത നേതാക്കന്മാരുടെ വളർച്ചയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന വളങ്ങൾ മാത്രമാണ് അവരുടെ സാമ്പത്തിക രാഷ്ട്രീയ ഉയർച്ചയ്ക്ക് വേണ്ടി സാധാരണക്കാർ ഇരയാകുന്നു എന്ന് മാത്രം ഏതു മതമായാലും ഏതു രാഷ്ട്രീയപാർട്ടി എടുത്താലും അങ്ങനെ തന്നെയാണ് രാഷ്ട്രീയ മത നേതാക്കന്മാരെ സംബന്ധിച്ചിടത്തോളം അവരുടെ കുടുംബം അവിടെ സാമ്പത്തികം തന്നെയാണ് മുഖ്യമായ ഘടകം സ്വാർത്ഥ താല്പര്യത്തിനു വേണ്ടി മതത്തെ ഉപയോഗപ്പെടുത്തുന്നു എന്ന് മാത്രം അതിൽ രാഷ്ട്രീയക്കാരും കണക്കാണ് മാധ്യമങ്ങളും കണക്കാണ് മത നേതാക്കന്മാരും കണക്കാണ് ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അല്ലെങ്കിൽ ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം അല്ലെങ്കിൽ മറ്റു മതസ്ഥരെ സംബന്ധിച്ചിടത്തോളം ഹിന്ദുമത വിശ്വാസി അവനിക്ക് ഒരു ഭീഷണിയെ അല്ല അവർ ഐക്യത്തോടെ കടന്നുപോകുന്നു സന്തോഷത്തോടെ ജീവിക്കുന്നു അതേപോലെ തന്നെയാണ് ക്രിസ്തുമതം ആയാലും ശരി ഇസ്ലാമികമായാലും ശരി മറ്റു മതമായാലും ശരി ജനങ്ങൾ ഐക്യത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നു പിന്നെ ആരാണ് ഇവിടെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എന്ന് വച്ചാൽ രാഷ്ട്രീയക്കാരും മതനേതാക്കന്മാരും മാധ്യമങ്ങളുമാണ് കൂടുതൽ റിച്ചു കിട്ടണം എന്ന് കരുതിയും മാധ്യമങ്ങൾ ഇതിലേക്ക് അനാവശ്യമായി കൂടുതൽ ഫോക്കസ് ചെയ്യുന്നു മത നേതാക്കന്മാർ അവരുടെ താല്പര്യത്തിന് വേണ്ടി വിശ്വാസികളെ ഉപയോഗപ്പെടുത്തുന്നു അവരുടെ സാമ്പത്തികമായ ഉയർച്ചയ്ക്ക് വേണ്ടിയും നിലനിൽപ്പിനും വേണ്ടി രാഷ്ട്രീയ നേതാക്കന്മാർ വോട്ട് ബാങ്കിന് വേണ്ടിയും പാർട്ടിയുടെ നിലനിൽപ്പിനു വേണ്ടിയും മതത്തെ ഉപയോഗപ്പെടുത്തുന്നു വാർഡ് മുതൽ പാർലമെൻറ് വരെ മതത്തെ കുറിച്ചാണ് ഇപ്പോൾ ചർച്ച ചെയ്യുന്നത് അവർ മതങ്ങൾ തമ്മിലുള്ള ഐക്യത്തെ കുറിച്ച് സംസാരിക്കുന്നതിനേക്കാൾ കൂടുതൽ സമയം മതങ്ങൾ തമ്മിലുള്ള ഭിന്നതുകളിലേക്ക് കാരണമാകുന്ന വിഷയത്തെക്കുറിച്ചാണ് സംസാരിക്കുക രാഷ്ട്രീയ നേതാക്കന്മാരും മത നേതാക്കന്മാരും കൂടി സ്നേഹത്തിൻറെ ഭാഷയിൽ സംസാരിച്ചാൽ രാജ്യത്ത് എവിടെയും മതത്തിൻറെ പേരിലുള്ള കലാപവും ഭിന്നതകൾ ഉണ്ടാകില്ല രണ്ടുപേരുടെയും നിലനിൽപ്പ് മതങ്ങൾ ആകുമ്പോൾ രാഷ്ട്രീയ പാർട്ടി ആയാലും ശരി മതനേതാക്കന്മാരായാലും ശരി അവരുടെ കാര്യത്തിനുവേണ്ടി മതത്തെ ഉപയോഗപ്പെടുത്തുന്നു എന്നുള്ളതാണ് ഐക്യത്തെക്കുറിച്ച് സംസാരിക്കുന്നതിനു പകരം ബിനുപ്പുകളെ കുറിച്ചാണ് സംസാരിക്കുക ഗ്രാമങ്ങൾ മുതൽ പാർലമെൻറ് വരെ സംസാരിക്കുന്നത് ബ്ലോഗർ മുതൽ മുഖ്യധാര മാധ്യമങ്ങളും സിനിമകളും മതത്തെ കുറിച്ചാണ് സംസാരിക്കുന്നത് ഏത് സമയവും വലിയൊരു കലാപവും ഇന്ത്യയിൽ പൊട്ടിപ്പുറപ്പെട്ടു കൂട്ടായികയില്ല ഐക്യത്തെക്കുറിച്ചും സമാധാനത്തെ കുറിച്ചും സംസാരിക്കേണ്ട മത നേതാക്കന്മാർ രാഷ്ട്രീയ നേതാക്കന്മാർ മീഡിയ യൂട്യൂബ് ബ്ലോഗർമാർ മതത്തിൻറെ പേരിൽ സംസാരിക്കുന്നു രാജ്യത്ത് ഇടക്കിടക്കേ ഉള്ള ചെറിയ ചെറിയ വർഗീയ കലാപങ്ങൾ ഇതിന്റെയൊക്കെ സാമ്പിൾ വെടിക്കെട്ട് ആണ് മറ്റു മതസ്ഥരെ വെറുക്കണമെന്ന് പഠിപ്പിക്കുന്ന രാഷ്ട്രീയ നേതാക്കന്മാരുടെ ബിസിനസുകളും അവരുടെ മക്കളുടെ വിദ്യാഭ്യാസവും ബിസിനസും യൂറോപ്പിലും ജിസിസി കൺട്രികളിലും ആയിരിക്കും ഇവരുടെ ആഹ്വാനം ചെയ്യുകയും നിരപരാധികളായ ജനങ്ങളെ ഇതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു നേതാക്കന്മാർ അവരുടെ സുരക്ഷിത താവളങ്ങൾ തേടി പോകും ദൈനംദിന കൂലിക്ക് പോകുന്ന ഹിന്ദുവിനോട് ക്രിസ്ത്യാനിയെയും മുസ്ലിമിനെയും വെറുക്കണമെന്ന് പഠിപ്പിക്കുന്ന രാഷ്ട്രീയ നേതാക്കന്മാരും യൂട്യൂബ് ബ്ലോഗർ മാറും മാധ്യമങ്ങളുമാണ് ഇന്ത്യയിലുള്ളത് എല്ലാവരും ഇല്ലായെങ്കിൽ പോലും 60% അങ്ങനെയുള്ളവരാണ് എന്തായാലും ഇന്ത്യയുടെ ഭാവി ഇതേ പോലെ പോകുന്നത് എങ്കിൽ അത്ര ശോഭനഗരം അല്ല ചില മതത്തിൻറെ ആഘോഷങ്ങൾ വന്നു കഴിഞ്ഞാൽ പിന്നെ അതിൻറെ പേരിൽ കലാപങ്ങൾ അതു മുതലെടുക്കാൻ വേണ്ടി കാത്തുനിൽക്കുന്ന രാഷ്ട്രീയ പാർട്ടികൾ അതിൽ പത്ത് വോട്ട് എങ്ങനെ ഉണ്ടാക്കാൻ പറ്റും എന്നാണ് അവർ ആലോചിക്കുക അവരുടെ നേതാക്കന്മാർ ചിന്തിക്കുക അവിടെ രാജ്യത്ത് സമാധാനത്തെ കുറിച്ച് ഐക്യത്തെ കുറിച്ച് കൂടുതൽ സംസാരിക്കാറില്ല എന്തായാലും രാജ്യത്തെ പൗരന്മാരെയും എല്ലാ ഭാഷക്കാരെയും മതക്കാരെയും ഒരേ പോലെ ഉൾക്കൊള്ളുകയും ചെയ്യണം വെള്ളാപ്പള്ളി നടേശനെ പോലെയുള്ളവർ ഇന്ത്യയിൽ വർദ്ധിച്ചു വരികയാണ് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ഇന്ത്യയിൽ മാത്രമാണ് യൂട്യൂബ് ആയാലോ ഫേസ്ബുക്ക് ആയി കഴിഞ്ഞാലും ഏതു മതത്തെക്കുറിച്ചും ആരെക്കുറിച്ചും എന്തും പറയാം എന്നുള്ള ഒരു അവസ്ഥയാണ് നല്ല ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കേണ്ട നവമാധ്യമങ്ങളെ മതത്തിൻറെ പേരിൽ ജനങ്ങളുടെ ഇടയിൽ ഭിന്നിപ്പുകൾ ഉണ്ടാക്കാൻ വേണ്ടി ഉപയോഗിക്കുന്നു എല്ലാറ്റിനും ഒരു നിയന്ത്രണം വേണം അങ്ങോട്ടും ഇങ്ങോട്ടും ബഹുമാനമില്ലാതെ സംസാരിക്കുക ഇതിനൊക്കെ ഗവൺമെൻറ് നിയന്ത്രണം കൊണ്ടുവരണം
Basheer

Basheer

മലയാള ബ്ലോഗർ, പത്രപ്രവർത്തകൻ. കേരളത്തിന്റെ സംസ്കാരം, രാഷ്ട്രീയം, കൃഷി എന്നീ മേഖലകളിൽ താൽപര്യം.

🔍 കൂടുതൽ ലേഖനങ്ങൾ