തളിപ്പറമ്പിൽ കടകളിൽ വൻ തീപിടുത്തം
തളിപ്പറമ്പിൽ വൻ തീപിടുത്തം ഫയർഫോഴ്സ് യൂണിറ്റ് തീ കെടുത്തുവാൻ പരിശ്രമിക്കുന്നു കണ്ണൂർ തളിപ്പറമ്പ് പയ്യന്നൂർ എന്നിവിടങ്ങളിലുള്ള ഫയർഫോഴ്സ് യൂണിറ്റ് നിയന്ത്രണവിധേയമാക്കുവാൻ കിണഞ്ഞ് പരിശ്രമിക്കുന്നു കടകളിൽനിന്ന് മറ്റുള്ള കടകളിലേക്ക് അതിവേഗം തീ പടർന്നു പിടിക്കുന്നത് കാരണം അഗ്നിശമാസേനാ വിഭാഗത്തിന് തീ നിയന്ത്രണവിധേയമാക്കുവാൻ പ്രയാസപ്പെടുന്നു പഴകിയ കെട്ടിടവും അടുത്തടുത്ത് കടകൾ ഉള്ളത് കാരണം തീ പെട്ടെന്ന് തന്നെ മറ്റു കടകളിലേക്ക് പടർന്ന് പിടിക്കുകയാണ് ഫയർഫോഴ്സ് വരാൻ വൈകുന്നത് കാരണം പെട്ടെന്നുള്ള തീപിടുത്തത്തെ നിയന്ത്രിക്കുവാൻ സമയമെടുക്കും ചെയ്തു ഇരിട്ടി മട്ടന്നൂർ കൂത്തുപറമ്പ് തലശ്ശേരി തളിപ്പറമ്പ് കണ്ണൂർ പയ്യന്നൂർ ഇതേപോലെ ഓരോ ജില്ലയിലും മുഖ്യമായ സ്ഥലങ്ങൾ വ്യാപാരസ്ഥാപനങ്ങൾ ഉള്ള എല്ലാ സ്ഥലങ്ങളിലും ടൗണുകളിൽ വിദേശരാജ്യങ്ങളിൽ ഉള്ളതുപോലെ എമർജൻസി സമയത്ത് ഉപയോഗിക്കുവാൻ ഒരു ഫയർ യൂണിറ്റ് നല്ലതാണ് പെട്ടെന്നുള്ള തീപിടുത്തം ആളിപ്പടരുന്നത് ഒഴിവാക്കുവാൻ അത് ഉപകാരപ്രദമാണ് ഫയർഫോഴ്സ് വരുന്നതുവരെ എങ്കിലും തീപിടുത്തം നിയന്ത്രിക്കുവാൻ പറ്റും ഇന്ന് തളിപ്പറമ്പിൽ ഉണ്ടായ തീപിടുത്തം ഇത്രയും ഭയാനകരമാകുവാനുള്ള കാരണം ഫയർഫോഴ്സ് യൂണിറ്റ് വരാൻ വൈകിയതാണ് ഫയർഫോഴ്സ് അത്യാവശ്യം ജല ലഭ്യത ചെറിയ രീതിയിലുള്ള പരിശീലനങ്ങൾ ടൗണുകളിൽ കച്ചവടം നടത്തുന്നവർക്ക് ലഭ്യമാക്കിയാൽ പെട്ടെന്നുള്ള വലിയ രീതിയിലുള്ള തീപിടുത്തത്തെ നിയന്ത്രിക്കുവാൻ പറ്റും ഫയർഫോഴ്സ് യൂണിറ്റ് എത്തുമ്പോഴേക്കും തന്നെ ഒരു വകയൊക്കെ കടകൾ കത്തി തീരും തൊട്ടടുത്ത കടകൾക്കും തീപിടുത്തം ഉണ്ടാകുകയും ചെയ്യും ഇങ്ങനെയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുവാൻ ഒരു ചെറിയ രീതിയിലുള്ള അഗ്നിശമ യൂണിറ്റ് എല്ലാ ടൗണുകളിലും ഉണ്ടായി കഴിഞ്ഞാൽ ഒരു പരിധിവരെ തീപിടുത്തം നിയന്ത്രിക്കുവാൻ പറ്റും ഇങ്ങനെയുള്ള വിഷയങ്ങൾ ഭരണകൂടം ചിന്തിക്കേണ്ടതാണ് കാലഘട്ടത്തിനനുസരിച്ച് മാറ്റങ്ങളും ആവശ്യമാണ് ടൗണുകൾ വികസിക്കും തോറും കടകളുടെ എണ്ണം വർദ്ധിക്കുകയും തീപിടുത്ത സാധ്യതകൾ കൂടുതലാണ്