ഹിജാബും ശിരോവസ്ത്രവും

ഹിജാബും ശിരോവസ്ത്രവും
കേരളത്തിൽ ഇന്ന് വലിയ രീതിയിൽ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് ഹിജാബുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിലെ ഒരു സ്കൂളിൽ ഉണ്ടായ വിഷയം സ്കൂളിൽ പറഞ്ഞു തീർക്കേണ്ട വിഷയങ്ങൾ അത് രാഷ്ട്രീയ മത നേതാക്കന്മാർ മാധ്യമങ്ങൾ ഇതേ പോലുള്ള ചില വിഭാഗം ഏറ്റെടുക്കുകയും മാധ്യമങ്ങൾ കേരള സമൂഹവും ഇത് വലിയ രീതിയിൽ ചർച്ച ചെയ്യുന്നു ഒരു വിഭാഗം പറയുന്നത് 2018ലെ കോടതിവിധി പ്രകാരം സ്കൂൾ മാനേജ്മെൻറ് ഏതു വേഷമാണ് നിഷ്കർഷിക്കുന്നത് അതാണ് അനുവദനീയം എന്ന് എന്നാൽ ചില വിഭാഗത്തിന് ഇളവുകൾ ഉണ്ട് താനും ഉദാഹരണത്തിന് സിക്കു മതവിശ്വാസികൾക്ക് ചില വിഭാഗം സ്കൂളുകൾ യൂണിഫോമിന്റെ അതേ കളറിൽ ഹിജാബ് ധരിക്കുവാൻ അനുവദിക്കുകയും ചെയ്യുന്നുണ്ട് കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് ഇങ്ങനെയുള്ള വിഷയങ്ങൾ വലിയ രീതിയിൽ ചർച്ച ആകുവാനുള്ള കാരണം ഈയിടെയായി കേരളത്തിൽ മുസ്ലീങ്ങളുടെയും അതേപോലെതന്നെ ക്രിസ്ത്യാനികളുടെയും ഇടയിലുള്ള അകൽച്ചയാണ് അതിനെ രണ്ട് വിഭാഗത്തിന്റെ ഇടയിൽ ഉള്ള സംഘടനകൾ ആയാലും ചാനലുകളായാലും അതിനു വേണ്ടി ക്രിസ്ത്യാനികളുടെ ഇടയിലും പ്രവർത്തിക്കുന്നു മുസ്ലിങ്ങളുടെ ഇടയിലും പ്രവർത്തിക്കുന്നു ഇതു മുതലെടുക്കുവാൻ വേണ്ടി മറ്റു വിഭാഗവും പ്രവർത്തിക്കുന്നു എന്നുള്ളത് കൊണ്ടാണ് ഇങ്ങനെയുള്ള വിഷയങ്ങൾ വലിയ ചർച്ചാവിഷയം ആകുന്നത് പണ്ടുകാലത്ത് ഒക്കെ സ്കൂൾ മാനേജ്മെൻറ് ഇതൊന്നും വലിയ രീതിയിൽ ചർച്ച വിഷയമല്ല ഇപ്പോഴാണ് ഇതൊക്കെ വലിയ രീതിയിൽ ചർച്ച വിഷയം ആകുന്നത് എറണാകുളത്തെ ഈ വിവാദമായ സ്കൂൾ ക്രിസ്ത്യൻ മാനേജ്മെന്റിന്റെ കീഴിൽ ആണെങ്കിലും അവിടെ പഠിപ്പിക്കുന്ന ടീച്ചർക്ക് അവരുടെ മതപരമായ വേഷങ്ങൾ തന്നെയാണ് ധരിക്കുന്നത് ഒന്നിക്കൽ ഇന്ത്യ രാജ്യത്ത് അധ്യാപകന്മാർക്കും വിദ്യാർത്ഥികൾക്കും ഡ്രസ്സ് കോഡ് കൊണ്ട് വരിക അതല്ല എങ്കിൽ ചില സഹകരണത്തോടുകൂടി ഒരു അണ്ടർസ്റ്റാൻഡിൽ മുന്നോട്ടു പോകുക ക്രിസ്ത്യൻ മനോജ്മെന്റിന്റെ കീഴിലുള്ള സ്കൂളുകളിലും ഹോസ്പിറ്റലുകൾ ആയാലും അവരുടെ മതപരമായ ഒരു ഇതിൽ തന്നെയാണ് അവർ അതിനു മുന്നോട്ട് നടത്തിക്കൊണ്ടുപോകുന്നത് അവരുടെ സ്ഥാപനങ്ങളിൽ അവരുടെ മതപരമായ ചിഹ്നങ്ങൾ നമുക്ക് കാണുവാൻ പറ്റും അത് കമ്പോണ്ടിനകത്ത് ആയാലും ശരി അല്ലെങ്കിൽ എൻട്രൻസിലെ ഗേറ്റ് മിൽ ആയാലും ശരി അങ്ങനെയൊക്കെ വിഷയങ്ങൾ ഉള്ള സമയത്ത് തന്നെയാണ് നിസ്സാരമായ പ്രശ്നങ്ങൾ ഇത്രയും വലിയ പർവ്വതവത്കരിക്കപ്പെടുന്നത് ഇന്നലെ തന്നെ ഈ വിഷയം മീഡിയകളിൽ വലിയ ചർച്ചയായ സമയത്ത് തന്നെയാണ് ഹിജാബ് ധരിക്കാതെ വരണമെന്ന് ഒരു കൂട്ടർ സപ്പോർട്ട് ചെയ്യുമ്പോൾ തന്നെ ആ സ്കൂളിലുള്ളവരൊക്കെ ക്രിസ്തീയ വേഷങ്ങൾ തന്നെയല്ലേ ധരിക്കുന്നത് എന്ന് മറിവിഭാഗം ചോദിക്കുകയും ചെയ്യുന്നത് ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ മതങ്ങൾ തമ്മിലും രാഷ്ട്രീയപാർട്ടികൾ തമ്മിലും അകൽച്ചകൾ ഉണ്ടാകുകയും ജനങ്ങളുടെ ഇടയിൽ ഭിന്നതകൾ ഉണ്ടാകുവാൻ ഇങ്ങനെയുള്ള ചർച്ചാവിഷയങ്ങൾ കാരണമാകും രാഷ്ട്രീയപാർട്ടികൾ ആയാലും ശരി മീഡിയകൾ ആയാലും ശരി ഇതിൽ മുതലെടുപ്പ് നടത്തുവാനും പബ്ലിസിറ്റി നേടുവാനും മറ്റൊരു വിഭാഗം പുറത്ത് കാത്തു നിൽക്കുന്നുണ്ട് ഇത് മനസ്സിലാക്കേണ്ടത് ക്രിസ്ത്യാനികളുടെ ഇടയിലും മുസ്ലീങ്ങളുടെ ഇടയിലും ഉള്ള വിഭാഗമാണ് പറഞ്ഞു തീർക്കാൻ പറ്റുന്ന പ്രശ്നങ്ങൾ ഇത്രയും മോശമാക്കിയത് രണ്ടു വിഭാഗവും ചേർന്ന് തന്നെയാണ് രണ്ടു വിഭാഗത്തിനും ഇതിൽ പങ്കുണ്ട് രാഷ്ട്രീയപ്പാർട്ടികൾ ആയാലും മത സംഘടനകൾ ആയാലും മാധ്യമങ്ങൾ ആയാലും യൂട്യൂബ് ബ്ലോഗർ മാരായാലും ഒരു വിഷയം ഉണ്ടായിക്കഴിഞ്ഞാൽ അതിനെ എങ്ങനെയാണ് തണുപ്പിക്കേണ്ടത് അല്ലെങ്കിൽ അത് വലിയ വിഷയത്തിലേക്ക് പോകാത്ത രീതിയിൽ എങ്ങനെയാണ് നിയന്ത്രിക്കേണ്ടത് എന്നതിനെ കുറിച്ചാണ് ചിന്തിക്കേണ്ടത് അതിൽ പെട്രോൾ ഒഴിച്ച് തീ കൂടുതൽ സ്ഥലങ്ങളിലേക്ക് പടർത്താൻ പാടില്ല അതിൽ നിങ്ങൾക്ക് പല നേട്ടങ്ങളും ഉണ്ടാവാം എന്നിരുന്നാലും അത് രാജ്യ താത്പര്യത്തിന് അത്ര നല്ലതല്ല സമാധാനത്തിനു വേണ്ടിയാണ് ആഹ്വാനങ്ങൾ ചെയ്യേണ്ടത് അല്ലെങ്കിൽ തന്നെ ഇപ്പോൾ ഇന്ത്യയിൽ ഏതുസമയം കലാപങ്ങൾ ഉണ്ടാകുന്ന രീതിയിലാണ് ജനങ്ങൾ തമ്മിലുള്ള ഐക്യം അങ്ങനെയുള്ള ഒരു കാലഘട്ടത്തിൽ ചെറിയ ചെറിയ വിഷയങ്ങൾ വാർത്തകളായി കൊടുക്കാതിരിക്കുകയും നല്ല നല്ല വിഷയങ്ങൾ പ്രോത്സാഹിപ്പിക്കുകയും ആണ് ചെയ്യേണ്ടത്
Basheer

Basheer

മലയാള ബ്ലോഗർ, പത്രപ്രവർത്തകൻ. കേരളത്തിന്റെ സംസ്കാരം, രാഷ്ട്രീയം, കൃഷി എന്നീ മേഖലകളിൽ താൽപര്യം.

🔍 കൂടുതൽ ലേഖനങ്ങൾ