അഴിമതിയുടെ നീരാളി പിടുത്തം
ഇന്ത്യ രാജ്യത്ത് വികസനത്തിന് ഏറ്റവും വലിയ തടസ്സം ഉള്ളത് സാമ്പത്തിക ബുദ്ധിമുട്ടു കൊണ്ടല്ല കേന്ദ്ര സമസ്ഥാന ഗവൺമെൻറ് കൾ രാജ്യ പുരോഗതിക്ക് വേണ്ടി കോടിക്കണക്കിന് രൂപയാണ് വകയിരുത്തുന്നത് രാജ്യത്തെ ജനങ്ങൾ രാജ്യത്തിൻറെ നാളെയുടെ നല്ലൊരു ഭാവിക്കുവേണ്ടി വലിയ രീതിയിൽ ടാക്സുകളും നികുതികളും പലവിധത്തിൽ ഗവൺമെന്റിനെ ലഭ്യമാക്കുന്നു ജനങ്ങളുടെ നികുതിപ്പണത്തിലാണ് രാജ്യത്തെ ഗവൺമെൻറ്കൾക്ക് പല പദ്ധതികൾ ആവിഷ്കരിക്കുവാനും അത് നടപ്പിലാക്കുവാനും പറ്റുന്നത് വലിയ മെഗാ പദ്ധതികൾക്ക് വിദേശരാജ്യത്തിന്റെ സഹായങ്ങളും അവരിൽ നിന്ന് ഫണ്ടുകൾ സ്വീകരിക്കുകയും ചെയ്യുന്നു എന്നിട്ട് എന്താണ് നമ്മുടെ രാജ്യത്ത് നടക്കുന്നത് അതിലൊക്കെ അഴിമതി നടത്തുവാൻ ഒരു വിഭാഗം കേന്ദ്ര ഗവൺമെൻറ് ഒരു റോഡ് നിർമ്മാണത്തിന് വേണ്ടി നൂറുകോടി രൂപ വകയിരുത്തിയാൽ അതിൽ 60% മാത്രമാണ് തുക ചിലവഴിക്കുക 40% ഗവൺമെൻറ് ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയ നേതാക്കന്മാരും പങ്കെടുക്കുകയും ചെയ്യുന്നു അതുകാരണം നല്ല റോഡുകളും പാലങ്ങളും നമ്മളെ രാജ്യത്ത് ചിലയിടങ്ങളിൽ നിർമ്മിക്കപ്പെടാൻ പറ്റുന്നില്ല ഏറ്റവും നല്ല മെറ്റീരിയൽ ഉപയോഗിച്ച് നല്ല രീതിയിൽ റോഡുകളും പാലങ്ങളും ഗവൺമെന്റിന്റെ പദ്ധതികളും പൂർത്തീകരിക്കപ്പെടട്ടെ ആഗ്രഹിക്കുകയും അതിന് നേതൃത്വം കൊടുക്കുകയും ചെയ്യേണ്ട രാഷ്ട്രീയ പാർട്ടികളും ഗവൺമെൻറ് ഉദ്യോഗസ്ഥന്മാരും അതിൽ നിന്ന് ഒരു വിഹിതം കൈപ്പറ്റുന്നതിനെ കുറിച്ചാണ് ചിന്തിക്കുന്നത് പിന്നെ എവിടെയാണ് നല്ല റോഡുകളും പാലങ്ങളും ഉണ്ടാവുക ചൈനയെപ്പോലെ വലിയ രീതിയിൽ കുതിക്കേണ്ട രാജ്യമാണ് ഇന്ത്യ നമ്മുടെ രാജ്യത്തിൻറെ ശാപമായ അഴിമതിയും അതിനു കൂട്ടുനിൽക്കുന്ന രാഷ്ട്രീയക്കാരും ഗവൺമെൻറ് ഉദ്യോഗസ്ഥന്മാരിൽ ഒരു വിഭാഗമാണ് ഇതിനൊക്കെ കാരണക്കാർ ഭരണകൂടം ഇച്ഛാശക്തിയിൽ പ്രവർത്തിക്കുകയാണ് എങ്കിൽ രാജ്യത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ പറ്റും ഏതെങ്കിലും വലിയൊരു പദ്ധതി രാജ്യത്ത് നടപ്പിലാക്കുമ്പോൾ അതിൽ നിന്ന് നമുക്ക് എന്ത് വിഹിതം കിട്ടും എന്നാണ് രാഷ്ട്രീയ നേതാക്കന്മാരും ഗവൺമെൻറ് ഉദ്യോഗസ്ഥന്മാരും ചിന്തിക്കുന്നത് ഗവൺമെൻറ് ഉദ്യോഗസ്ഥന്മാർക്കും അതിൻറെ സ്ഥാനത്തിരിക്കുന്നവർക്കും ഗവൺമെൻറ് ശമ്പളം കൊടുക്കുകയും ചെയ്യുന്നു എന്നിരുന്നാലും അനർഹമായി ഇങ്ങനെയുള്ള പദ്ധതികളിൽ നിന്ന് വിഹിതം പങ്കിട്ടെടുക്കുന്നതിനെ കുറിച്ച് രാഷ്ട്രീയ നേതാക്കന്മാരും ഗവൺമെൻറ് ഉദ്യോഗസ്ഥന്മാരിൽ ഒരു വിഭാഗം ചിന്തിക്കുന്നു അത് രാജ്യപുരോഗതിയുടെ വികസനത്തിന് വലിയ തടസ്സമാണ് അതിനൊക്കെ ഒരു മാറ്റം ആവശ്യമാണ് എന്നാൽ മാത്രമാണ് രാജ്യം പുരോഗതിയിലേക്ക് നീങ്ങുക