നഗരങ്ങളിലെ തീപിടുത്തവും രക്ഷാപ്രവർത്തനവും
ഇന്നലെ തളിപ്പറമ്പിൽ ഉണ്ടായ തീപിടുത്തം ഭരണകൂടങ്ങൾക്ക് നമ്മുടെ നഗരങ്ങളിൽ തീപിടുത്തം എങ്ങനെ നിയന്ത്രിക്കാൻ പറ്റും എന്നതിനെക്കുറിച്ച് അതിന്റെ പോരായ്മകളെ കുറിച്ച് ഭാവിയിൽ ഇങ്ങനെയുള്ള തീപിടുത്തം ഉണ്ടായാൽ നിയന്ത്രിക്കുവാൻ വേണ്ടി എന്ത് സംവിധാനമാണ് ഏർപ്പാട് ചെയ്യേണ്ടത് എന്നതിനെ കുറിച്ചൊക്കെ മനസ്സിലാക്കുവാനും തുടർനടപടികൾ എടുക്കുവാനും ഉതകുന്നതാണ് ഇന്നലെ അഞ്ചുമണിക്ക് തീപിടുത്തം ഉണ്ടായി എന്നാണ് നാട്ടുകാർ പറയുന്നത് വൈകുന്നേരം അഞ്ചുമണിക്ക് തീപിടുത്തം ഉണ്ടായി രാത്രി 10 മണി വരെ ഫയർഫോഴ്സും നാട്ടുകാരും വലിയ പരിശ്രമങ്ങൾ നടത്തി തീ നിയന്ത്രണവിധേയമാക്കി അപ്പോഴേക്കും 50 ഓളം കടകൾ കത്തി ചാമ്പലായി കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചു കെട്ടിടങ്ങൾ തകർന്നു അത് ഉപയോഗശൂന്യമായി തുടക്കത്തിൽ തന്നെ തീ നിയന്ത്രിച്ചിരുന്നു എങ്കിൽ ഇത്രയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്യുമായിരുന്നില്ല എന്തുകൊണ്ട് വിദേശരാജ്യങ്ങളിൽ ഉള്ളതുപോലെ നമ്മുടെ നാടുകളിലും ടൗണുകളിൽ അല്ലെങ്കിൽ തിരക്കേറിയ കച്ചവട സ്ഥാപനങ്ങൾ ഒക്കെ ഉള്ള ഇടങ്ങളിൽ ഒരു അഗ്നിശമസേന യൂണിറ്റ് സംവിധാനം ഏർപ്പാട് ചെയ്യുന്നില്ല ടൗണുകളിൽ തീപിടുത്തം ഉണ്ടാകുമ്പോൾ തുടക്കത്തിൽ അത് നിയന്ത്രിക്കണമെങ്കിൽ വിദേശരാജ്യങ്ങൾ ഉള്ളതുപോലെ ഒരു സംവിധാനം ഏർപ്പാട് ചെയ്താൽ മതി ടൗണുകളിൽ ജലം ലഭ്യത ഏർപ്പാട് ചെയ്യുക അത്യാവശ്യം കച്ചവടക്കാർക്ക് പരിശീലനം നൽകുക ഫയർ യൂണിറ്റ് വരുന്നതുവരെ എങ്കിലും തീ വലിയ രീതിയിൽ ആളിപ്പടരുന്നത് ഒഴിവാക്കുവാൻ പറ്റും ചില സമയത്ത് യൂണിറ്റ് പലയിടങ്ങളിലും രക്ഷാദൗത്യത്തിന് പോയ സമയത്ത് തീപിടുത്തം ഉണ്ടായിക്കഴിഞ്ഞാൽ അതുവരെ തീ നിയന്ത്രിക്കുവാൻ ഇങ്ങനെയുള്ള സംവിധാനങ്ങൾ ഉണ്ടായാൽ വലിയ രീതിയിലുള്ള തീപിടുത്തത്തെ ഒഴിവാക്കുവാൻ പറ്റും ഇപ്പോൾ നമുക്ക് ഉദാഹരണത്തിന് കൂത്തുപറമ്പ് ബസ്റ്റാൻഡിൽ തന്നെ കിണറുണ്ട് തീ പിടുത്തം ഉണ്ടായിക്കഴിഞ്ഞാൽ കിണറ്റിലെ വെള്ളം ഉപയോഗിച്ച് തീ കെടുത്താനുള്ള സംവിധാനം കൂത്ത് പറമ്പ് ടൗണിൽ ഇല്ല തൊക്കിലങ്ങാടി മുതൽ തലശ്ശേരി റോഡ് വരെ ഉള്ള സ്ഥലത്ത് ഒരു തീപിടുത്തം ഉണ്ടായി എന്ന് കരുതുക ഫയർ യൂണിറ്റ് വരിക എന്നുള്ളത് മാത്രമാണ് അവിടെ ചെയ്യുവാൻ പറ്റുന്നത് ഇപ്പോൾ ടൗണിൽ തന്നെ കിണർ ഉണ്ടാവുകയും ജലലഭ്യത ഉണ്ടായാൽ തുടക്കത്തിൽ തീപിടുത്തം ഉണ്ടായാൽ ഫയർഫോഴ്സിനെ ആശ്രയിക്കേണ്ടതായി വരുന്നത് ഒഴിവാക്കാം തുടക്കം മുതൽ തന്നെ വാട്ടർ ടാങ്ക് പണിയുകയും ചില പോയിന്റുകളിൽ വെള്ളത്തിൻറെ ലഭ്യത ടൗണുകളിൽ ഏർപ്പാട് ചെയ്തു കഴിഞ്ഞാൽ കച്ചവടക്കാർക്ക് തന്നെ തുടക്കത്തിലുള്ള തീപ്പിടുത്തത്തെ നിയന്ത്രിക്കുവാൻ പറ്റും വലിയ രീതിയിൽ തീപിടുത്തം ഉണ്ടാകുകയും വലിയ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്യുകയില്ല ഏറ്റവും നല്ല പരിഹാരമാർഗ്ഗം ഇതാണ് തീപിടുത്തം ഉണ്ടായി അതിനുശേഷം നാം അതിനെക്കുറിച്ച് ചർച്ച ചെയ്തതുകൊണ്ട് കാര്യമില്ല എന്താണ് പരിഹാരം മാർഗ്ഗം എന്നുള്ളതിനെ കുറിച്ചാണ് നാം ആലോചിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടത്