ജിഎസ്ടിയുടെ ഇളവ് ജനങ്ങൾക്ക് ലഭിക്കാൻ തുടങ്ങിയോ

ജിഎസ്ടിയുടെ ഇളവ് ജനങ്ങൾക്ക് ലഭിക്കാൻ തുടങ്ങിയോ
കേന്ദ്ര ഗവൺമെൻറ് പുതുതായി നടപ്പിലാക്കിയ ജി എസ് ടി യുടെ ഇളവ് കമ്പനികൾ ജനങ്ങൾക്ക് ഇനിയും ലഭ്യമാക്കിയിട്ടില്ല എന്നുള്ളതാണ് കാരണം പല ഉൽപ്പന്നങ്ങളുടെയും വില കുറയുകയല്ല വർദ്ധിക്കുകയാണ് ചെയ്തത് ജനങ്ങൾക്ക് ഉപകാരപ്രദമാകട്ടെ ഇന്ന്കരുതിയാണ് കേന്ദ്ര ഗവൺമെൻറ് ജി എസ് ടി യുടെ ഇളവ് അനുവദിച്ചത് 28% ഉള്ള ജി എസ് ടി ഒഴിവാക്കുകയും 28% ഉള്ളത് പലതും 18% ത്തിലേക്ക് കൊണ്ടുവരികയും 12% ഉള്ള ജി എസ് ടി ഒഴിവാക്കി അതിനുപകരം 18 5 എന്ന രീതിയിലേക്ക് കൊണ്ടുവന്നത് പക്ഷേ ഗവൺമെൻറ് നടപ്പിലാക്കിയ ജി എസ് ടിയുടെ ഇളവ് ജനങ്ങൾക്ക് ഇനിയും ലഭിച്ചു തുടങ്ങിയിട്ടില്ല എന്നുള്ളതാണ് ദിവസങ്ങൾ ഇത്രയായിട്ടും ചിലപ്പോൾ മുന്നേയുള്ള സ്റ്റോക്ക് തീർന്നതിനു ശേഷം മാത്രമായിരിക്കും ചിലപ്പോൾ പുതിയ എംആർപിയിൽ ജനങ്ങൾക്ക് ലഭിക്കുക എന്നിരുന്നാലും ജിഎസ്ടിയുടെ ഇളവ് കമ്പനികൾ ജനങ്ങൾക്ക് ലഭ്യമാക്കേണ്ടതാണല്ലോ കടക്കാർക്ക് ജിഎസ്ടിയുടെ ഇളവ് കമ്പനികൾ അനുവദിക്കുന്നുണ്ടാകും കടക്കാർ ജനങ്ങൾക്ക് കൊടുക്കാത്തതും ആകാം ഇത് എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് വെച്ച് കഴിഞ്ഞാൽ ഗവൺമെൻറ് ഒരു സുപ്രഭാതം ഇങ്ങനെയുള്ള പദ്ധതികൾ പ്രഖ്യാപിക്കുന്നതിന് മുന്നേ രണ്ടുമൂന്നു മാസങ്ങൾക്കു മുന്നേ തന്നെ ഇന്ന തീയതി മുതൽ ജിഎസ്ടിയുടെ ഇളവ് ലഭിക്കുമെന്ന് ജനങ്ങളെ അറിയിക്കണം അപ്പോൾ മാത്രമാണ് കമ്പനികൾ അവരുടെ ഉത്പന്നങ്ങൾ സ്റ്റോക്ക് തീർക്കുകയും പുതിയ ഉൽപ്പനങ്ങൾക്ക് പുതിയ എംആർപി നൽകുകയും ചെയ്യുക ഒരു സുപ്രഭാതം വന്ന് പ്രധാനമന്ത്രി ജിഎസ്ടിയുടെ ഇളവ് പ്രഖ്യാപിച്ചത് കൊണ്ട് കാര്യമില്ല കാരണം കമ്പനികൾ വലിയ വലിയ കടക്കാർ സാധനങ്ങൾ സ്റ്റോറേജ് ചെയ്തിട്ടുണ്ട് അവരുടെ സ്റ്റോക്ക് തീർന്നാൽ മാത്രമാണ് പുതിയ എംആർപിയിൽ സാധനങ്ങൾ മാർക്കറ്റിൽ വരിക അതുവരെ പുതിയ സ്റ്റോക്ക് എടുക്കുകയുമില്ല പെട്ടെന്ന് വിലകുറക്കുകയുമില്ല ചില്ലറ കച്ചവടക്കാർ ഒരിക്കലും അതിലെ എംആർപിക്ക് തന്നെയാണ് ഉൽപ്പന്നങ്ങൾ വിൽക്കുക പഴയ സ്റ്റോക്കാണ് പുതിയ സ്റ്റോക്ക് വന്നില്ല പുതിയ എംആർപി വന്നില്ല എന്ന് അവർ പറയും ഒരു പദ്ധതി നടപ്പിലാക്കുമ്പോൾ മുൻകൂട്ടി ഇന്ന തീയതി മുതൽ എന്നു പറഞ്ഞാൽ കമ്പനികൾ അവരുടെ ഉത്പന്നങ്ങൾക്ക് എം ആർ പി കുറച്ച് പ്രിൻറ് ചെയ്യും ജനങ്ങൾക്ക് അത് ഉപകാരപ്രദമാവുകയും ചെയ്യും ഇങ്ങനെയുള്ള വിഷയത്തിൽ ദീർഘവീക്ഷണം ഇല്ലായ്മയാണ് നാം ഇവിടെ കാണുന്നത് പിന്നെ ജിഎസ്ടി കുറച്ചു ഇന്ന് ഗവൺമെൻറ് പറയുകയും അതിൻറെ ഉപയോഗം ജനങ്ങൾക്ക് ലഭിക്കുന്നുണ്ടോ എന്ന് ഗവൺമെൻറ് ശ്രദ്ധിക്കുകയും ഇല്ല ഒരു പദ്ധതി നടപ്പിലാക്കി കഴിഞ്ഞാൽ അതിന്റെ ഗുണം രാജ്യത്തെ ജനങ്ങൾക്ക് ലഭിക്കുന്നുണ്ടോ എന്നുള്ളത് ശ്രദ്ധിക്കേണ്ടത്. ഗവൺമെന്റിന്റെ കടമയാണ് അപ്പോൾ മാത്രമാണ് ഗവൺമെൻറ് കൊണ്ടുവന്ന പദ്ധതി വിജയിക്കുകയും അതുകൊണ്ട് ജനങ്ങൾക്ക് ഉപകാരം ഉണ്ടാകുകയും ചെയ്യുന്നത് ജനങ്ങളുടെ നന്മ ആഗ്രഹിച്ച ഗവൺമെൻറ് ഒരു പദ്ധതി നടപ്പിലാക്കുമ്പോൾ ആ പദ്ധതി എത്രമാത്രം വിജയിച്ചു എന്ന് ശ്രദ്ധിക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണ് ഇങ്ങനെയുള്ള വിഷയങ്ങളിൽ ഗവൺമെൻറ് കൂടുതൽ ശ്രദ്ധ ചെലുത്തണം എന്നുള്ളതാണ് എന്നാൽ മാത്രമാണ് ജനങ്ങൾക്ക് അതുകൊണ്ട് ഉപയോഗം ഉണ്ടാവുകയുള്ളൂ ഒരു പദ്ധതി പ്രഖ്യാപിക്കുകയും പിന്നീട് ആ ഭാഗത്ത് ഗവൺമെൻറ് ശ്രദ്ധ ചെലുത്താതിരിക്കുകയും ചെയ്താൽ അതുകൊണ്ട് ജനങ്ങൾക്ക് ഒരു ഉപയോഗവും ഇല്ല ജനങ്ങൾക്ക് ഉപകാരം ആകട്ടെ എന്ന രീതിയിൽ ഗവൺമെൻറ് നടപ്പിലാക്കുന്ന ഏത് പദ്ധതിയും അതിൻറെ വിജയവും എത്രമാത്രം ഉണ്ട് എന്നുള്ളത് ഗവൺമെൻറ് ശ്രദ്ധിക്കണം അപ്പോൾ മാത്രമാണ് ആ പദ്ധതി കൊണ്ട് ജനങ്ങൾക്കും രാജ്യത്തിനും ഗുണമുള്ള പദ്ധതിയായി വിജയിക്കുക ഇതിൽ തന്നെ പല വിഷയത്തിലും ഗവൺമെന്റിന്റെ പദ്ധതികൾ കമ്പനികൾക്ക് സ്വീകാര്യമില്ലാത്ത രീതിയിലാണ് ഉദാഹരണത്തിന് എ ഫോർ ഷീറ്റ് അതിനെ 18% ജി എസ് ടി നടപ്പിലാക്കുകയും അതിൽ നിന്ന് നിർമ്മിക്കുന്ന നോട്ടുബുക്കുകൾക്ക് 5% ജിഎസ്ടിയും ആണ് ഉള്ളത് അങ്ങനെയാകുമ്പോൾ ബിസിനസ്സുകാർക്ക് അതൊരു ബുദ്ധിമുട്ടാണ് അതേ പരാതി സൈക്കിൾ നിർമ്മാണ കമ്പി ഉടമകളും പറയുന്നു സൈക്കിൾ നിർമ്മാണ വസ്തുക്കൾക്ക് 18% ജിഎസ്ടിയും സൈക്കിൾ വിൽക്കുമ്പോൾ 5% ജിഎസ്ടിയും ആകുമ്പോൾ അത് നിർമ്മാണ കമ്പനികൾക്കും മറ്റും ബുദ്ധിമുട്ടാണ് ചില പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ അത് ബിസിനസുകാരെയും കച്ചവടക്കാരെയും എങ്ങനെ ബാധിക്കുന്നു എന്നുള്ളതും ഗവൺമെൻറ് ശ്രദ്ധിക്കേണ്ട വിഷയമാണ് എന്നാൽ മാത്രമേ ഇങ്ങനെയുള്ള പദ്ധതികൾ രാജ്യത്തെ ആവിഷ്കരിക്കുമ്പോൾ അതിൻറെ ഗുണം ജനങ്ങൾക്ക് ലഭിക്കുകയുള്ളൂ ഇപ്പോൾ തന്നെ നല്ലൊരു ശതമാനം കമ്പനികളും അവരുടെ ഉത്പന്നങ്ങൾക്ക് വിലക്കുറവ് വരുത്തിയിട്ട് ഒന്നുമില്ല ഗവൺമെൻറ് വിഷയത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട ഒരു കാര്യമാണ്
Basheer

Basheer

മലയാള ബ്ലോഗർ, പത്രപ്രവർത്തകൻ. കേരളത്തിന്റെ സംസ്കാരം, രാഷ്ട്രീയം, കൃഷി എന്നീ മേഖലകളിൽ താൽപര്യം.

🔍 കൂടുതൽ ലേഖനങ്ങൾ