ഇന്ത്യൻ ചെക്ക് പോസ്റ്റുകളും അതിർത്തി വഴിയുള്ള കള്ളക്കടത്തും

ഇന്ത്യൻ ചെക്ക് പോസ്റ്റുകളും അതിർത്തി വഴിയുള്ള കള്ളക്കടത്തും
ഇന്നലെ കേരളത്തിൽ ചില പ്രമുഖ സിനിമ നടന്മാരുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ വലിയ വാർത്ത ആയ വിഷയമാണ് ഇൻകം ടാക്സ് റൈഡ് അതേപോലെ മറ്റു രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പഴക്കമുള്ള വാഹനങ്ങൾ വാങ്ങി എന്നതിൻറെ പേരിൽ ആഡംബര കാറുകൾ വിദേശരാജ്യത്തിന് ഇറക്കുമതി ചെയ്തു ടാക്സ് വെട്ടിപ്പ് നടത്തി എന്നൊക്കെയുള്ള ആരോപണങ്ങൾ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു സിനിമാ നടന്മാർ അതി നിഷേധിക്കുകയും ചെയ്യുന്നു സിനിമാ നടന്മാർ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത് എവിടെ നിന്നാണ് ഇവർ വാഹനങ്ങൾ വാങ്ങിയത് ഭൂട്ടാനിൽ നിന്ന് അവിടെ ആർമി ഉപയോഗിച്ച് പഴയ വാഹനമാണ് എന്നും മാധ്യമങ്ങളിൽ കണ്ടു രാജ്യം പല സംസ്ഥാനങ്ങളിൽ കടന്നു ശേഷമാണ് ഇങ്ങനെയുള്ള വാഹനങ്ങൾ കേരളത്തിൽ എത്തിയത് ബ്രോക്കർമാർ മുഖാന്തരം ആയിരിക്കും സിനിമ നടൻമാരൊക്കെ വാഹനങ്ങൾ വാങ്ങിയിട്ടുണ്ടാകുക ഇതിൻറെ പിറകിലുള്ള ലീഗൽ ആയ വിഷയങ്ങളെ കുറിച്ച് ഒരു പ്രശ്നങ്ങൾ വരുമ്പോൾ മാത്രമാണ് ശ്രദ്ധിക്കപ്പെടുക എങ്ങനെ തന്നെ ആയാലും ഭൂട്ടാനിലെ വാഹനം എങ്ങനെയാണ് ഹിമാചൽ പ്രദേശ് കടന്ന് ഇന്ത്യയിൽ രജിസ്ട്രേഷൻ ചെയ്യാൻ പറ്റിയത് എന്തുകൊണ്ട് കേന്ദ്ര-സംസ്ഥാന ഗവൺമെന്റിന് ഇത് ശ്രദ്ധയിൽ പെട്ടില്ല എത്രയോ സംസ്ഥാനങ്ങൾ കടന്നിട്ടാണ് ഈ വാഹനം കേരളത്തിൽ എത്തിയത് എങ്ങനെയാണ് ഇന്ത്യയിൽ ഇങ്ങനെയുള്ള വാഹനങ്ങൾ ഗവൺമെന്റിന്റെ അറിവോ അനുവാദമോ ഇല്ലാതെ ഇറക്കുമതി ചെയ്യാൻ പറ്റുന്നത് രാജ്യത്തെ ഗവൺമെൻറ് അന്വേഷണ ഏജൻസികൾ ചർച്ച ചെയ്യേണ്ട വിഷയമാണ് ആരാണ് ഇവർക്ക് ഒത്താശ ചെയ്തുകൊടുക്കുന്നത് വാഹനങ്ങൾ മാത്രമാണ് ഇങ്ങനെ രാജ്യത്തേക്ക് കടത്തപ്പെടുന്നത് മയക്കുമരുന്ന് രാജ്യത്ത് നിരോധിത വസ്തുക്കൾ എന്തെല്ലാം ഉൽപ്പന്നങ്ങൾ അതിർത്തികൾ കടന്ന് ഇന്ത്യ രാജ്യത്തേക്ക് ഗവൺമെന്റിന്റെ അറിവ് ഇല്ലാതെ കടന്നുവരുന്നു എന്നതിനെക്കുറിച്ച് ചർച്ച ചെയ്യുവാൻ കൂടി ഈ സംഭവങ്ങൾ കാരണമായി എന്നുള്ളതാണ് രാജ്യത്തിൻറെ അതിർത്തി സുരക്ഷിതമല്ല എന്നുള്ളതാണ് ഇത് കാണിക്കുന്നത് അല്ലെങ്കിൽ ഭൂട്ടാനിൽ ഒരു വാഹനം എങ്ങനെയാണ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ പറ്റിയത് അതും ഗവൺമെൻറിൻറെ അനുവാദമില്ലാതെ എത്രയോ ചെക്ക് പോസ്റ്റുകൾ കടന്നതിനുശേഷം ആണ് ഈ വാഹനം കേരളത്തിൽ എത്തിയിട്ട് ഉണ്ടാക്കുക അപ്പോൾ ഇതൊക്കെ രാജ്യത്തേക്ക് ഗവൺമെൻറ് ശ്രദ്ധ ചെലുത്തേണ്ട ഒരു മേഖലയാണ് ഇന്ത്യയിലേക്ക് കള്ളനോട്ടുകൾ കടക്കുകയും മയക്കുമരുന്നുകൾ കടത്തുവാൻ വേണ്ടി ഇന്ത്യയുടെ ശത്രു രാജ്യങ്ങൾ പല അയൽ രാജ്യങ്ങളെയും ഉപയോഗപ്പെടുത്തുന്നു എന്ന് പറയുന്ന കാലഘട്ടത്തിൽ തന്നെയാണ് വാഹനങ്ങളും കടത്തുന്നത് ഇത് ശ്രദ്ധിക്കുമ്പോൾ മാത്രമാണ് ഇതിൻറെ പുറകിലും പല കളികളും രാജ്യത്തിൻറെ അതിർത്തികൾ മുഖാന്തരം രാജ്യത്തിനകത്ത് കടന്നുവരുന്നുണ്ട് എന്നുള്ളത് നമുക്ക് മനസ്സിലാകുന്നത് സിനിമാനടന്മാർ ആയതുകൊണ്ട് വലിയ ചർച്ചാവിഷയമായി പുൽവാമ അക്രമത്തിനും ഇതേപോലെ തന്നെയാണ് തീവ്രവാദികൾ അതിർത്തികൾ കടന്നു ഇന്ത്യയിലേക്ക് ഫോടകവസ്തുക്കൾ എത്തിച്ചിട്ടുണ്ടാക്കുക കാരണം ഭൂട്ടാൻ രാജ്യത്തുള്ള ഒരു വാഹനം ഇന്ത്യയിൽ എങ്ങനെയാണ് ഗവൺമെൻറ് അറിയാതെ രജിസ്റ്റർ ചെയ്യാൻ പറ്റുന്നത് ഇന്ത്യയുടെ ചില സംവിധാനങ്ങൾ കുറെയും കൂടി ശ്രദ്ധ പുലർത്തണമെന്നും ചില പാളിച്ചകൾ ഉണ്ട് എന്നും ആണ് ഇത് കാണിക്കുന്നത്
Basheer

Basheer

മലയാള ബ്ലോഗർ, പത്രപ്രവർത്തകൻ. കേരളത്തിന്റെ സംസ്കാരം, രാഷ്ട്രീയം, കൃഷി എന്നീ മേഖലകളിൽ താൽപര്യം.

🔍 കൂടുതൽ ലേഖനങ്ങൾ