ജീവിതത്തിൻറെ വിജയങ്ങളും പരാജയങ്ങളും
ജീവിതത്തിൽ വിജയവും പരാജയവും അതിൻറെ ഭാഗമാണ് ചിലർ ജീവിതത്തെ അതിന്റെ ഗൗരവത്തോടെ കാണാതിരിക്കുകയും ജീവിതത്തിൽ അച്ചടക്കം ഇല്ലാത്ത സാമ്പത്തികത്തിൽ അച്ചടക്കം പാലിക്കാത്തവർ പരാജയപ്പെടുന്നതിന് ഒരു കാരണമാണ് ഉദാഹരണത്തിന് നമ്മുടെ കയ്യിൽ സമ്പത്തുണ്ട് എങ്കിൽ നമ്മൾ അത് നല്ല രീതിയിൽ ഉപയോഗിക്കില്ല എന്നുള്ളതുകൊണ്ടും ചിലർ ഭാവിയിലേക്ക് ശേഖരിച്ചു വെക്കുന്നില്ല എന്നുള്ളതാണ് ചിലർ കൈയിൽ പണം വന്നു കഴിഞ്ഞാൽ കൂടുതൽ കൂടുതൽ ബിസിനസ് മേഖലകളിലേക്ക് ഇൻവെസ്റ്റ്മെൻറ് ചെയ്യും ബിസിനസ് പരാജയപ്പെടുകയാണെങ്കിൽ അത് സാമ്പത്തികപരമായി മാനസിക പരമായും നമ്മെ തളർത്തുന്നു അതിനുപകരം വല്ല പ്രോപ്പർട്ടിയും നമ്മൾ വാങ്ങിയിരുന്നു എങ്കിൽ ബിസിനസ് തകർന്നാലും നമുക്ക് ഒരു വരുമാനമാർഗം ഉണ്ട് ഉദാഹരണത്തിന് കച്ചവട സ്ഥാപനത്തിന് ഉപയോഗിക്കാൻ പറ്റുന്ന കെട്ടിടങ്ങൾ ബിസിനസ് തകർന്നാലും നമുക്ക് ഒരു വരുമാനമാർഗ്ഗം പ്രതീക്ഷിക്കാം അതേപോലെ വീടുകൾ നിർമ്മിക്കുമ്പോൾ നമ്മുടെ ആവശ്യത്തിനു വേണ്ടിയുള്ളതല്ല നിർമ്മിക്കുക മറ്റുള്ളവരോട് മത്സരിച്ചിട്ട് നമുക്ക് ഉപയോഗത്തിന് ഇല്ലാത്ത രീതിയിലുള്ള വീടുകൾ നിർമ്മിക്കുന്നു വാടക ലഭിക്കാത്ത രീതിയിലുള്ള കെട്ടിടങ്ങൾ കൂടുതൽ തുക ഇൻവെസ്റ്റ്മെൻറ് ചെയ്യുന്നത് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം നല്ല പ്രവണതയല്ല ചെറിയ വീടുകൾ നിർമ്മിക്കുകയും നിങ്ങളുടെ കയ്യിൽ മിച്ചമുള്ള പണങ്ങൾ നിങ്ങൾ ഒരു വരുമാന മേഖലയിലേക്ക് ഇൻവെസ്റ്റ്മെന്റ് ചെയ്താൽ ഉപകാരപ്രദമാണ് നമ്മുടെ സാമ്പത്തികത്തിനനുസരിച്ചുള്ള വീടുകൾ നമ്മൾ നിർമ്മിക്കുകയും ജീവിതരീതിയെ പിന്തുടരുകയും ചെയ്യണം മറ്റുള്ളവർ വലിയ വീടെടുത്തു എന്നുള്ളത് കൊണ്ട് സാമ്പത്തികം ഉള്ളവർ അതേപോലെയുള്ള വീടുകൾ നിർമ്മിക്കുന്നതിൽ പ്രശ്നമില്ല സാമ്പത്തിക ഞെരിക്കും അനുഭവിക്കുന്നവർ മത്സരിച്ച് കടങ്ങൾ വാങ്ങി ലോണുകൾ ആക്കി വീട് നിർമ്മിക്കാൻ നിൽക്കരുത് പണങ്ങൾ അത്യാവശ്യത്തിന് ഉപയോഗിക്കുകയും ഭാവിയിലേക്ക് കരുതിവെക്കുകയും ചെയ്യണം 50 വയസ്സുള്ള ഒരാൾക്ക് ഉള്ള ബുദ്ധിയും ചിന്താശേഷിയും ആയിരിക്കില്ല 25 വയസ്സുള്ള ഒരാൾക്ക് ഉണ്ടാകുക നമുക്ക് മക്കൾ ഉണ്ടാകുകയും ജീവിത ചിലവുകൾ കാണുമ്പോൾ മാത്രമാണ് നമ്മളെ മാതാപിതാക്കൾ എത്ര കഷ്ടപ്പെട്ടാണ് വളർത്തിയത് എന്ന് നമുക്ക് മനസ്സിലാക്കുക അതേപോലെ തന്നെയാണ് ജീവിതത്തിൻറെ സാമ്പത്തിക അച്ചടക്കവും 50 വയസ്സുള്ള കാലഘട്ടത്തിലുള്ള ജീവിത ചിലവുകളെ കുറിച്ചും ഭാവിയെക്കുറിച്ചും ചിന്തിക്കുന്ന ഒരാൾ ചിന്തിക്കുന്നതുപോലെയല്ല 25ന് 35 നും വയസ്സുള്ള ചെറുപ്പക്കാരൻ ചിന്തിക്കുക പ്രായം കടന്നു പോകുകയും നമ്മുടെ ആരോഗ്യം ക്ഷയിക്കുകയും ചെയ്തതിനുശേഷം ഭാവിയിൽ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല നല്ല പ്രായത്തിൽ വീടുകൾ നിർമ്മിക്കുകയും ഭാവിയിലേക്ക് ശേഖരിച്ചു വെക്കുകയും ചെയ്യുക എന്നുള്ളത് മാത്രമാണ് നമ്മുടെ ജീവിത വരുമാന പ്രകാരം ജീവിക്കുക മറ്റുള്ളവർ എന്ത് കരുതും എന്ന് ചിന്തിച്ചുകൊണ്ട് ജീവിക്കാൻ നിൽക്കരുത് നമ്മൾ കരുതും മറ്റുള്ളവർ നമ്മളെക്കുറിച്ച് എന്ത് ചിന്തിക്കുന്നു എന്ന് അങ്ങനെയൊന്നുമില്ല അതൊക്കെ നമ്മുടെ ഒരു തോന്നലുകൾ മാത്രമാണ് നല്ല പ്രായത്തിൽ പണം സ്വരൂപിച്ചുവെക്കുകയും വീടുകൾ നിർമ്മിക്കുകയും ചെയ്യുക അത് ഭാവിയിൽ നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ സന്തോഷങ്ങൾ കണ്ടെത്തും 30 വയസ്സിനുള്ളിൽ നിങ്ങൾ വീടുകൾ നിർമ്മിച്ചു കഴിഞ്ഞാൽ നിങ്ങളുടെ ജീവിതത്തിൻറെ മുഖ്യമായ ഒരു ഭാഗം നിങ്ങൾ വിജയിച്ചു എന്നുള്ളതാണ് ചെറിയ പ്രായത്തിൽ തന്നെ വീടുകളിൽ നിർമ്മിക്കുവാൻ ശ്രമിക്കുകയും നല്ല ജോലികൾ കണ്ടെത്തുകയും ചെയ്യുക അനാവശ്യമായി ഉഴിപ്പി നടന്ന് നല്ല കാലം കഴിഞ്ഞതിനുശേഷം പിന്നീട് നമ്മുടെ ജീവിതത്തിൽ ഒന്നും നമുക്ക് കണ്ടെത്താൻ പറ്റില്ല എല്ലാ ബാധ്യതകളും ഒരേ സമയമാണ് നമ്മുടെ തേടി വരിക