ജിഎസ്ടി സ്ലാബ് കുറവ് വരുത്തിയ പുതിയ തീരുമാനത്തിന്റെ ഗുണം ജനങ്ങൾക്ക് ലഭിക്കുന്നുണ്ടോ

ജിഎസ്ടി  സ്ലാബ് കുറവ് വരുത്തിയ പുതിയ തീരുമാനത്തിന്റെ ഗുണം ജനങ്ങൾക്ക് ലഭിക്കുന്നുണ്ടോ
ഈ മാസം 22 ആം തീയതി മുതൽ നിലവിൽ വരുന്ന പുതിയ ജിഎസ്ടി യുടെ മാറ്റം വരുത്തിയ സ്ലാബ് 28% ഉള്ളത് 18 ശതമാനത്തിലേക്കും 12% ഉള്ളത് 5% ത്തിലേക്കും 12% എന്നുള്ളത് ഒഴിവാക്കപ്പെടുകയും ചെയ്തു ആഡംബര കാറുകൾക്കും സിഗരറ്റ് മദ്യം ഇവർക്ക് 40% ജി എസ് ടി ഏർപ്പെടുത്തുകയും ചെയ്തു പല ഉൽപ്പന്നങ്ങൾക്കും ജി എസ് ടി 18% 28 ശതമാനവും ഉള്ളത് 5% ത്തിലേക്കും 28% ഉള്ളത് 18 ശതമാനത്തിലേക്കും കൊണ്ടുവന്നത് ജനങ്ങൾക്ക് ഉപകാരപ്രദമാക്കേണ്ടതാണ് പക്ഷേ എന്താണ് സംഭവിക്കുക എന്ന് വെച്ചാൽ ഒന്നിക്കൽ കമ്പനിക്കാർ അവരുടെ എം ആർ പി വർദ്ധിപ്പിക്കും ഉദാഹരണത്തിന് 40 രൂപയുടെ ഉൽപ്പന്നം എം ആർ പി 50 രൂപയാകും അങ്ങനെയാകുമ്പോൾ ഗവൺമെൻറ് കൊണ്ടുവന്ന ജിഎസ്ടിയുടെ നിലവി ജനങ്ങൾക്ക് ലഭിക്കുകയില്ല ഉൽപാദന ചിലവ് വർദ്ധിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് കമ്പനികൾ അവരുടെ ഉത്പന്നങ്ങളുടെ എംആർപി വർദ്ധിപ്പിക്കുന്നത് ഗവൺമെൻറ് ജി എസ് ടി യുടെ സ്ലാബ് കുറക്കുവാനുള്ള കാരണം ഉൽപാദനം വർദ്ധിക്കുകയും ജനങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ ലഭിക്കുകയും ചെയ്യട്ടെ എന്ന ഉദ്ദേശത്തോടുകൂടിയാണ് പക്ഷേ കമ്പനിക്കാർ എന്ത് ചെയ്യുന്നു എംആർപിയിൽ വർദ്ധനവ് വരുത്തുന്നു അപ്പോൾ അതിൻറെ ഗുണം ഗവൺമെൻറ് ഉദ്ദേശിച്ചത് പോലെ രാജ്യത്തെ ജനങ്ങൾക്ക് ലഭിക്കുകയില്ല വിദേശ രാജ്യത്ത് ഒക്കെ കമ്പനികൾക്ക് വിലവർധന വരുത്തുന്നതിന് ചില നിയന്ത്രണങ്ങൾ ഒക്കെയുണ്ട് ഇന്ത്യാ രാജ്യത്ത് അങ്ങനെയൊന്നും ഇല്ല കാരണം ഫാക്ടറി മുതലാളികളുടെ രാജ്യത്തെ രാഷ്ട്രീയപാർട്ടികൾക്ക് വലിയ തുകകൾ നൽകുന്ന രാജ്യമാണ് നമ്മുടേത് അമേരിക്കയിലൊക്കെ ഇലക്ഷൻ ചിലവ് ഗവൺമെൻറ് തന്നെയാണ് വഹിക്കുക ഇന്ത്യയിൽ ബിസിനസ്സുകാരെയും മറ്റുമാണ് രാഷ്ട്രീയപാർട്ടികൾ സാമ്പത്തികത്തിനു വേണ്ടി ആശ്രയിക്കുക അതുകൊണ്ട് പാർട്ടി ഉടമകൾ പറയുന്നത് രാഷ്ട്രീയ നേതൃത്വം കേൾക്കേണ്ടതായി വരുന്നു ഇന്ന് സിമൻറ് 50 കിലോയുടെ ചാക്ക് വില 350 രൂപയാണ് 22 തീയതി ജി എസ് ടി നിലവിൽ വന്നതിനുശേഷമുള്ള 28% ഉള്ളത് 18 ശതമാനത്തിലേക്ക് സിമൻറ് ജിഎസ്ടി കൊണ്ടുവന്നു എന്നാണ് ഗവൺമെൻറ് പറയുന്നത് നമുക്ക് ഇരുപത്തിമൂന്നാം തീയതി സിമൻറ് വില ഈ 350 രൂപയിൽ നിന്ന് കുറയുന്നുണ്ടോ എന്ന് നോക്കാം ഇല്ല എന്നുള്ളതായിരിക്കും ആശ്വാസമാകുവാൻ വേണ്ടി കൊണ്ടുവരുന്ന ജി എസ് ടി ഇളവുകൾക്ക് നല്ലൊരു ശതമാനം രാജ്യത്തെ ജനങ്ങൾക്ക് അതിന് ഗുണം ലഭിക്കുന്നില്ല എന്നുള്ളതാണ് ചെറിയ രീതിയിൽ മാത്രമാണ് അതിൻറെ ഗുണം ലഭിക്കുക ഗവൺമെൻറ് ഇളവ് നൽകിയതിന്റെ ഗുണം രാജ്യത്തെ ജനങ്ങൾക്ക് ലഭിക്കുന്നില്ല ഈ വിഷയത്തിൽ ഗവൺമെൻറ് കൊണ്ടുവന്ന ജിഎസ്ടിയുടെ ഇളവ് രാജ്യത്തെ ജനങ്ങൾക്ക് കമ്പനികൾ ലഭ്യമാക്കുന്നുണ്ടോ എന്നും കൂടി അന്വേഷിക്കണം ഈ വിഷയത്തിൽ ഒരു ശ്രദ്ധ വേണം. എന്നാൽ മാത്രമേ രാജ്യത്ത് ജനങ്ങൾക്ക് അതുകൊണ്ട് ഉപയോഗം ഉള്ളത്
Basheer

Basheer

മലയാള ബ്ലോഗർ, പത്രപ്രവർത്തകൻ. കേരളത്തിന്റെ സംസ്കാരം, രാഷ്ട്രീയം, കൃഷി എന്നീ മേഖലകളിൽ താൽപര്യം.

🔍 കൂടുതൽ ലേഖനങ്ങൾ