കൈക്കൂലി എന്ന നീരാളി പിടുത്തം

കൈക്കൂലി എന്ന നീരാളി പിടുത്തം
ഇന്ത്യാ രാജ്യത്തിന്റെ ഏറ്റവും വലിയ ശാപമാണ് കൈക്കൂലി അഴിമതി രാജ്യത്തിൻറെ പുരോഗതിക്ക് ആത്മാർത്ഥതയും സത്യസന്ധത ഉള്ള രാഷ്ട്രീയ നേതാക്കന്മാരും ഗവൺമെൻറ് ഉദ്യോഗസ്ഥന്മാരും ജനങ്ങളും അവരുടെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കപ്പെടണം അപ്പോൾ മാത്രമാണ് രാജ്യം പുരോഗതിയിലേക്ക് നീങ്ങുക നമ്മുടെ രാജ്യത്തൊക്കെ എന്താണ് അവസ്ഥ ഗവൺമെൻറ് 100 കോടിയുടെ ഒരു റോഡ് നിർമ്മാണത്തിന് കരാർ കൊടുത്താൽ 40% അതായത് 40 കോടി രൂപ ഏറ്റവും ചുരുങ്ങിയത് രാഷ്ട്രീയ നേതാക്കന്മാരും ഗവൺമെൻറ് ഉദ്യോഗസ്ഥന്മാരും പങ്കിട്ടെടുക്കുന്നു അതിനാൽ മോശമായ റോഡുകളും പാലങ്ങളും നിർമ്മിക്കപ്പെടുന്നു ടെക്നോളജി പുരോഗമിക്കുന്നതിനു മുന്നേ നിർമ്മിച്ച റോഡുകളും പാലങ്ങളും ഇപ്പോഴും രാജ്യത്ത് നിലനിൽക്കുന്നു ഇപ്പോൾ നിർമ്മിക്കുന്ന നിർമ്മിതികൾ റോഡ് ആയാലും ശരി പാലമായാലും ശരി കെട്ടിടങ്ങൾ ആയാലും ശരി ദീർഘകാലം ഈ നിൽക്കുന്നില്ല ഉപയോഗിക്കുന്ന മെറ്റീരിയലുകൾ മോശമായത് ഉപയോഗിക്കുന്നത് കൊണ്ടാണ് ആത്മാർത്ഥതയോടെ കരാർ ജോലി ചെയ്യണം എന്ന് വെച്ചാൽ ഇതിൻറെ പങ്ക് ചോദിച്ചു കൊണ്ട് രാഷ്ട്രീയ നേതാക്കന്മാരും ഗവൺമെൻറ് ഉദ്യോഗസ്ഥന്മാരും ലോക്കൽ രാഷ്ട്രീയക്കാർ പോലും ഇതിൽ വരും എനിക്കും കുറച്ച് വല്ലതും തരണേ എന്ന് പറഞ്ഞുകൊണ്ട് കരാറുകാരന്റെ അടുത്ത് രാഷ്ട്രീയക്കാർ തന്നെയാണ് ഗവൺമെൻറ് ഉദ്യോഗസ്ഥന്മാരെയും പഠിപ്പിക്കുന്നത് മറ്റുള്ള രാജ്യങ്ങളിൽ രാഷ്ട്രീയ പ്രവർത്തനം രാജ്യസഭാനമാണെങ്കിൽ ഇന്ത്യയിൽ ഒക്കെ അഴിമതി നടത്തുവാനുള്ള ഒരു സംവിധാനം മാത്രമാണ് രാഷ്ട്രീയ മേഖല അഴിമതി നടത്തുന്നവർക്ക് തക്കതായ ശിക്ഷകൾ രാജ്യത്ത് നടപ്പിലാക്കിയാൽ മാത്രമാണ് ചൈനയെപ്പോലെ ഇന്ത്യയ്ക്ക് മുന്നേറാൻ ആവുക അതേപോലെതന്നെ ജോലിസമയത്ത് മോശമായി പെരുമാറി പണങ്ങൾ വാങ്ങി ജോലിചെയ്ത ഗവൺമെൻറ് ഉദ്യോഗസ്ഥന്മാർക്കും സസ്പെൻഡ് കൊടുക്കുകയാണെങ്കിൽ അതൊരു ബ്ലാക്ക് മാർക്കിൽ ഉൾപ്പെടുത്തുകയും അവരുടെ പെൻഷൻ നിർത്തലാക്കണം കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥന്മാരുടെ പെൻഷൻ നിർത്തലാക്കണം അഴിമതി നടത്തുന്ന കരാറുകാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണം എന്നാൽ മാത്രമാണ് രാജ്യത്ത് വികസനങ്ങൾ നല്ല രീതിയിൽ നടക്കുകയുള്ളൂ അതിനുവേണ്ടി നിയമങ്ങൾ കർശനമാക്കുകയും ഓരോ രൂപയും അതിന്റേതായ രീതിയിൽ ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന് ഗവൺമെൻറ് ശ്രദ്ധിക്കണം ജോലികൾ കരാർ എടുക്കുന്നവർക്കും അത്യാവശ്യവും രാജ്യത്തോട് കടപ്പാടും സ്നേഹവും ഉണ്ടാകണം നല്ല റോഡുകൾ നല്ല പാലങ്ങൾ നമ്മൾ നിർമ്മിച്ചു കൊടുക്കണമെന്ന് കരാറുകാരും ചിന്തിക്കണം രാഷ്ട്രീയക്കാർ അതിൽ പങ്കുപറ്റാൻ പാടില്ല രാജ്യത് പുരോഗതിക്ക് നമ്മൾ തടസ്സമാകരുത് എന്ന് അവർ ചിന്തിക്കണം എന്നാൽ മാത്രമാണ് രാജ്യത്തിന് വലിയ രീതിയിൽ പുരോഗതി നേടാൻ ആവുകയുള്ളൂ ജനങ്ങൾ എല്ലാ കാലവും ഇത് സഹിക്കും എന്ന് കരുതരുത്
Basheer

Basheer

മലയാള ബ്ലോഗർ, പത്രപ്രവർത്തകൻ. കേരളത്തിന്റെ സംസ്കാരം, രാഷ്ട്രീയം, കൃഷി എന്നീ മേഖലകളിൽ താൽപര്യം.

🔍 കൂടുതൽ ലേഖനങ്ങൾ