മദ്യവും ആരോഗ്യപ്രശ്നവും
കേരളത്തിൽ ഇപ്പോൾ ബീവറേജ് കോർപ്പറേഷൻ പുതുതായി തുടങ്ങിയ ഒരു വൻ പദ്ധതിയാണ് മദ്യക്കുപ്പിക്ക് 20 രൂപ വാങ്ങുകയും പിന്നീട് ബോട്ടിൽ അത് തിരിച്ചു നൽകുമ്പോൾ മടക്കി നൽകുകയും ചെയ്യുന്നു മധ്യത്തിൽ ആരോഗ്യവും കുടുംബവും സമ്പത്തും നശിക്കുന്ന സമൂഹത്തെ നിരുത്സാഹപ്പെടുത്തേണ്ട ഗവൺമെൻറ് ആണ് മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നത് ആരോഗ്യമുള്ള ജനത എന്നുള്ളതല്ല ഗവൺമെന്റിന്റെ ചിന്താഗതി മദ്യപാനികളായ ജനത എന്നുള്ളതാണ് ബോണസ് കൊടുക്കുന്നതായി കണ്ടു ഇപ്രാവശ്യം ഓണത്തിന് കൂടുതൽ മദ്യം വിൽപ്പന നടത്തിയ ഔട്ട് ലൈറ്റുകൾ കൂടുതൽ മദ്യം കഴിച്ചവർക്ക് അതേപോലെ പ്രോത്സാഹനങ്ങൾ കൊടുക്കുന്നത് നല്ലതാണ് എന്നാൽ മാത്രമേ വാഹന അപകടവും കുടുംബത്തിൽ അശാന്തിയും അക്രമവും വർധിക്കുകയുള്ളൂ വിദേശ രാജ്യത്തും മദ്യപാനികൾ ഉണ്ട് എങ്കിലും അതിന് ചില കൃത്യനിഷ്ഠതയോടെ അവർ മദ്യപിക്കുന്നു. ഇന്ത്യയിലെ മദ്യപാനികളെ പോലെ ഒരു പരിചയമില്ലാതെ മദ്യം കഴിക്കുകയുമില്ല മദ്യം കഴിക്കുന്നതിനു മുന്നേ നല്ല ഭക്ഷണം കഴിച്ചതിനുശേഷം ആണ് മദ്യം കഴിക്കേണ്ടത് അതും ലിമിറ്റ് ആയിട്ട് മാത്രം ഇന്ത്യയിലൊക്കെ അങ്ങനെയാണോ മദ്യപിക്കുന്നത് ഇന്ത്യയിൽ മദ്യപിച്ചാൽ റോഡിൽ കൂടി പാമ്പിനെ പോലെ ഇഴഞ്ഞുപോകുന്നു ഇന്ത്യയുടെ പല നഗരങ്ങളിലും രാവിലെ അഞ്ചു മണിക്കും നാലു മണിക്കും മദ്യപാനികൾ ബാറിന്റെ പിറകുവശത്തെ കൗണ്ടറിൽ ക്യൂ നിൽക്കുന്നത് കാണാൻ പറ്റും വെറും വയറ്റിൽ മദ്യപിക്കുന്നു പുലർകാല സമയത്ത് അവിടെ ആരോഗ്യവും നശിക്കുന്നു സമ്പത്തും നശിക്കുന്നു കുട്ടികൾക്ക് ഒരു പാക്കറ്റ് പാലു വാങ്ങിയിട്ട് വരാൻ പറഞ്ഞാൽ ഇവരുടെ കയ്യിൽ പണം ഉണ്ടാകില്ല മദ്യപിക്കുവാൻ പണം ഉണ്ടാകും ഇതാണ് അവസ്ഥ